HOME
DETAILS
MAL
നിപ കാലത്ത് സേവനം ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കി
backup
November 14 2018 | 07:11 AM
കോഴിക്കോട്: നിപ കാലത്ത് സേവനം ചെയ്ത കരാര്‍ തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പിരിച്ചുവിട്ടു. 30 ശുചീകരണ തൊഴിലാളികള്‍, ആറ് നഴ്സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്സിങ് സ്റ്റാഫുകള്‍ എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടിസ് നല്‍കിയത്.
നിപ കാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതോടെ ജോലി സ്ഥിരപ്പെടുത്തുമെന്ന ആരോഗ്യമന്ത്രിയുടെ വാഗ്ദാനം പാഴായി.
ആദരിക്കല്‍ ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ല. ആരോഗ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ജീവനക്കാര്‍ പരാതിനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."