ബന്ധു നിയമനം: ഫിറോസ് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു: ജലീല്‍
കോഴിക്കോട്: പികെ ഫിറോസ് പറഞ്ഞത് തന്നെയാണ് പിന്നേയും പറയുന്നതെന്നും എല്ലാത്തിനുമുള്ള മറുപടി നേരത്തെ തന്നെ നല്‍കിയതാണെന്നും മന്ത്രി കെ.ടി ജലീല്‍.
ബന്ധു കെടി അദീബിനെ നിയമിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടുവെന്ന പി.കെ ഫിറോസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവു വരുത്താന്‍ മന്ത്രി നേരിട്ട് കുറിപ്പ് നല്കിയതിന്റെയും വകുപ്പു സെക്രട്ടറിയായ എ ഷാജഹാന് ഇതിന് വിയോജന കുറിപ്പ് നല്കിയതിന്റെയും തെളിവുകള്‍ ഫിറോസ് പുറത്തുവിട്ടിരുന്നു. ജലീലിനെ പിന്തുണച്ച് കോടിയേരി രംഗത്തെത്തിയിട്ടുണ്ട്.
കെടി ജലീലിനെതിരായ തെളിവുകള്‍ യൂത്ത് ലീഗ് കോടതിയില്‍ സമര്പ്പിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഏഴ് ഉദ്യോഗാര്‍ത്ഥികളുടെയും യോഗ്യത തെളിയിക്കുന്ന വിവരം പുറത്തുവിടാമെന്നും കെടി ജലീല്‍ നേരത്തെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞിരുന്നു. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സിന്റെ ആവശ്യമില്ല. വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമുള്ളത് സ്ഥാപനമേധാവിക്ക് മാത്രമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."