കടത്തുവള്ളക്കടവിലെ അനധികൃത പാര്‍ക്കിങ്; യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു
മങ്കൊമ്പ് : കാവാലം തട്ടാശേരി കടത്തുകടവിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏറെ തിരക്കുള്ള കടത്തുകടവില്‍ ബൈക്കുകളാണ് വഴിയടച്ച് അനധികൃതമായി പാര്‍ക്കു ചെയ്യുന്നത്. മൂന്ന് കടത്തുവള്ളങ്ങളുള്ള തട്ടാശേരി ഒരു കടവു മാത്രമാണുള്ളത്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് കടത്തുവള്ളങ്ങളില്‍ യാത്ര ചെയ്യുന്നത്.
വള്ളമടുക്കുന്ന കടവിന്റെ മുഴുവന്‍ നീളത്തിലും രാവിലെ മുതല്‍ ബൈക്കുകള്‍ സ്ഥാനം പിടിക്കും. ഇതെത്തുടര്‍ന്ന വള്ളത്തില്‍ വന്നിറങ്ങുകയും, കയറുകയും ചെയ്യുന്നതിന് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസമനുഭവിക്കുന്നു. കടത്തുവള്ളം കരാറുകാര്‍ ഇക്കാര്യം പലതവണ ഗ്രാമപഞ്ചായത്തധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല.
കടവില്‍ പാര്‍ക്കിംഗ് അനുവദനീയമല്ലെന്ന് ബോര്‍ഡ് സ്ഥാപിക്കാമെന്ന ഉറപ്പ് അധികൃതരുടെ ഭാഗത്തുനി്‌നുണ്ടായങ്കിലും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പൊലിസിന്റെ ഭാഗത്തു നിന്നും ഇതിനെതിരെ നടപടിയുണ്ടാകണമെന്നാണ് കരാറുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇരുകരകളിലെയും കടവുകള്‍ തകര്‍ന്നു കിടക്കുന്നതിലും യാത്രക്കാര്‍ അസംതൃപ്തരാണ്. കാവാലം കടവില്‍ വഴിവിളക്കില്ലാത്തതും രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക ബുദ്ധിമുട്ടുണ്ടാക്കുന്നു. വര്‍ഷം തോറും വന്‍തുക ലേലയിനത്തില്‍ വാങ്ങിയിട്ടും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ്പഞ്ചായത്തധികൃതര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."