HOME
DETAILS
MAL
കുല്‍ദീപിന് പകരം നദീം
backup
October 20 2019 | 03:10 AM
റാഞ്ചി: തോളിന് പരുക്കേറ്റ കുല്‍ദീപ് യാദവിന് പകരം സ്പിന്നര്‍ ഷഹ്ബാസ് നദീമിനെ ഉള്‍പ്പെടുത്തി.
കുല്‍ദീപ് യാദവിന് വിശ്രമം അനിവാര്യമായി വന്നതോടെയാണ് നദീമിന് ടീമിലേക്ക് വഴിതുറന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോര്‍ഡുകളുള്ള നദീമിന് ദേശീയ ടീമില്‍ മതിയായ അവസരം ലഭിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് നദീമിനെ തുണച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോര്‍ഡ് നദീമിന്റെ പേരിലാണ്. ജാര്‍ഖണ്ഡിനുവേ@ണ്ടിയാണ് ഇത്തവണ നദീം വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് നദീം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."