സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചയാള്‍ കോടതിയില്‍ കീഴടങ്ങി
മാവേലിക്കര:സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ച ഉമ്പര്‍നാട് സ്വദേശി നിഥിന് സുകുമാര്‍(23) മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ഡട്രേറ്റ് കോടതിയില്‍ കീഴടങ്ങി.
ഇന്നലെ രാവിലെ 11 മണിയോടെ ഇയാള്‍ മജ്സ്ട്രേറ്റിന് മുന്പില് കീഴടങ്ങുകയായിരുന്നു. പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും ബന്ധുവീടുകളിലും മറ്റും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോളാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.
സമീപ പ്രദേശത്തുള്ളവരുടേത് ഉള്‍പ്പടെ ആിരക്കണക്കിന് ചിത്രങ്ങളാണ് ഇയാളുടെ മൊബൈലിലും പെന്‍ഡ്രൈവിലുമായി പ്രദേശവാസികളായ യുവാക്കള്‍ കണ്ടെത്തിയത്.
സമീപവാസിയായ യുവതിയുടെ ഫോണിലേക്ക് അവരുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് നിഥിനാണ് കുറ്റവാളി എന്നു നാട്ടുകാര്‍ കണ്ടെത്തുന്നത്. ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച് പെന്ഡ്രൈവിനുള്ളില് നിന്നും മറ്റുമായി ആയിരക്കണക്കിന് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത നിലയിലും മറ്റുമുണ്ടായിരുന്നതെന്ന് സമീപവാസികള്‍ പറയുന്നു. പ്രതിയ്ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കുമെന്ന് മാവേലിക്കരസി.ഐ ശ്രീകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."