പനി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരമാവധി കാര്യക്ഷമമാക്കും-ജില്ലാ ഭരണകൂടം
കൊല്ലം: പകര്‍ച്ചപ്പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരമാവധി കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഉറവിട നിശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിമായി നടന്നുവരുന്നതായി യോഗം വിലയിരുത്തി. രോഗബാധ കൂടുതല്‍ കണ്ടുവരുന്ന മേഖലകളില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സാ വിഭാഗങ്ങള്‍ സംയുക്തമായമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനായി വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെയും പരിശോധനാ സംവിധാനങ്ങളുടെയും ലഭ്യത ഉറപ്പാക്കി.
രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത കുളത്തൂപ്പുഴ മേഖലയില്‍ വിപുലമായ ശുചീകരണ പരിപാടികള്‍ നടത്തുകയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി ഷേര്‍ളി അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ വീതം നടത്തിവരുന്നതായും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ആയുര്‍വേദ ഡി എം ഒ ഡോ.പി.എസ്. ശശികല അറിയിച്ചു. ഹോമിയോ പ്രതിരോധ മരുന്നുകള്‍ എല്ലാ ഡിസ്‌പെന്‍സറികളിലും ലഭ്യമാണെന്നും ആവശ്യമായ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ പ്രിയദര്‍ശനി അറിയിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നതായി സെക്രട്ടറി വി കെ രാജു അറിയിച്ചു. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഡ്രെയിനേജ് ശുചീകരിക്കുന്നതിന് നൂറു തൊഴിലാളികളെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എ.ഡി.എം ഐ അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."