HOME
DETAILS

ആത്മീയോല്‍ക്കര്‍ഷങ്ങളുടെ മഹാഗുരു

  
backup
October 20 2019 | 04:10 AM

samaye-bismil-20-10-2019

 


സൂഫി ആധ്യാത്മികാന്വേഷണങ്ങളില്‍ അതിവിശിഷ്ടമായ പദവിയാണ് അലിക്കുള്ളത്. 'ഞാന്‍ ജ്ഞാനത്തിന്റെ നഗരമെങ്കില്‍ അലിയാണതിന്റെ വാതില്‍' എന്ന നബിവചനം പ്രസിദ്ധമാണ്. സൂഫിവൃത്തങ്ങളില്‍ ഉദ്ധരിക്കപ്പെടുന്ന 'എന്നെ ആരു നേതാവായി കാണുന്നുവോ അവനു അലിയും നേതാവാണ്' എന്ന പ്രവാചകവചനത്തെ ആസ്പദിച്ചുള്ള രചനയാണ് 'മന കുന്‍തു മൗലാ'. പ്രവാചകന്റെ ഏറ്റവുമടുത്ത അനുയായിയും പ്രിയപ്പെട്ട മരുമകനുമായ അലിയെക്കുറിച്ചുള്ള ഈ കലാം രചിച്ചത് ഖവാലിയെന്ന സംഗീതസാഹിത്യശാഖയുടെ പ്രോദ്ഘാടകനായിരുന്ന മഹാകവി അമീര്‍ ഖുസ്‌റുവാണ്. ഖവാലികളില്‍ അലിയെ പ്രകീര്‍ത്തിച്ചുപാടുന്ന ഗാനശാഖ മന്‍ഖബാത് എന്നാണറിയപ്പെടുന്നത്. സൂഫിവംശാവലികളില്‍ അലിയിലൂടെയല്ലാതെ പ്രവാചകനിലേക്ക് പരമ്പര മുറിയാതെയെത്തുന്ന കൈവഴികള്‍ ദുര്‍ലഭമാണല്ലോ. അലിയെ വര്‍ണിക്കുന്ന ഖുസ്‌റുവിന്റെ മന്‍ഖബാത്തിനു നുസ്‌റത് ഫതേഹ് അലി ഖാന്‍ ശബ്ദംകൊടുത്ത ഒരു ഭാഷ്യത്തില്‍ നിന്നാണ് ഈ മൊഴിമാറ്റം. ക്ലാസിക്കല്‍ ഗായകര്‍ മുതല്‍ ബോളിവുഡ് സിനിമാക്കാര്‍ വരെ എണ്ണമറ്റ ഭാഷ്യങ്ങളില്‍ ഇതവതരിപ്പിക്കാറുണ്ട്. ഖവാലി സദസുകളെ ഉന്മാദത്തിന്റെ പരകോടികളിലേക്കാനയിക്കുന്ന ആവിഷ്‌കാരങ്ങളില്‍ അനുവാചകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കലാമുകളിലൊന്നാണിത്.

ഉര്‍ദുഫാര്‍സി ഭാഷകളില്‍ വാക്കുകള്‍ക്കും ശബ്ദങ്ങള്‍ക്കുമുള്ള അനുപമമായ കാവ്യശേഷി പ്രസിദ്ധവും അസൂയാവഹവുമാണ്. പ്രത്യേകമായി സാഹിത്യസംബന്ധിയൊന്നുമല്ലാതെ തന്നെ തദ്ദേശീയര്‍ക്കിടയില്‍ സര്‍വസാധാരണമായിരിക്കുമ്പോളും ചില വാക്കുകളും പ്രയോഗങ്ങളും വിവര്‍ത്തനാതീതമായിരിക്കുകയും സങ്കീര്‍ണമായ അനേകാര്‍ഥസാധ്യതകള്‍ പേറി നിലകൊള്ളുകയും ചെയ്യുന്നു. ഉര്‍ദുഫാര്‍സി വ്യവഹാരങ്ങളിലെ അതിസാധാരണവും ലളിതവുമായ ഒരു വാക്കാണ് മൗലാ. ഒരേസമയം അല്ലാഹുവിനെ വിളിക്കാനും നബിയെ വിളിക്കാനും അലിയെ വിളിക്കാനും വലിയ്യിനെ വിളിക്കാനും മൗലാ എന്ന വാക്കുകൊണ്ട് സാധിക്കും. യജമാനന്‍, നാഥന്‍, നേതാവ്, പ്രിയങ്കരന്‍, ഗുരു എന്നിങ്ങനെ പല സന്ദര്‍ഭങ്ങളില്‍ അതിനര്‍ഥം പറയാവുന്നതാണ്. മാസ്റ്റര്‍ എന്നാണു ഇംഗ്ലീഷില്‍ പൊതുവെ ഇത് വിവര്‍ത്തനം ചെയ്തുകാണാറുള്ളത്. അതെപ്പോഴും കൃത്യമാവണമെന്നില്ല. മൗലാ എന്നവാക്ക് നിലനിര്‍ത്തുകയാണ് അഭികാമ്യമെന്നു കരുതുന്നു.

മന കുന്‍തു മൗലാ- അമീര്‍ ഖുസ്‌റു

ധീരന്മാരുടെ രാജന്‍,
തമ്പുരാന്റെ സിംഹം,
സര്‍വ്വശക്തന്റെ കരുത്തന്‍.
അലിയെപ്പോലില്ലൊരാളും
സുല്‍ഫിഖാറിന്റേതുപോലില്ലൊരു വാളും...

എന്നെയാരു മൗലയായിക്കാണുന്നുവോ
അലിയും അവനു മൗലാ!

ഹൃദയത്തിലേറുക, ഹൃദയത്തിലേറുക!
ഞാനും നീയുമൊരു രാഗമാവുക
ലയിക്കുക, ആടുക, ഉരുകിയൊന്നാവുക.

അലിയാണു മൗലാ
അലിയാണു മൗലാ..

അലി അഖിലപുരുഷാരങ്ങളുടെയും രാജന്‍,
ആത്മീയോല്‍ക്കര്‍ഷങ്ങളുടെ മഹാഗുരു.
പ്രാവചകനുശേഷം
അലിയാണ് സന്തോഷപ്രചാരകന്‍,
മുന്നറിയിപ്പുകാരന്‍!

നീയൊന്നാലോചിച്ചാല്‍ പിടികിട്ടും
അലിയുടെ മഹിമയും പദവിയും.
എവിടെവിടെല്ലാമുണ്ടോ ശാശ്വതസത്യം
അവിടവിടെല്ലാമുണ്ട് അലി.
ഇവിടുണ്ട് മുഹമ്മദിന്റെ നിഗൂഢത
അവിടുണ്ട് നാഥന്റെ പൊരുള്‍.
ഈ വിശുദ്ധരഹസ്യങ്ങളുടെ
മറക്കകത്തുണ്ടെന്റെ മൗലാ..
മൗലാ അലീ,
മൗലാ അലീ, മൗലാ അലീ...

ഹൃദയമോരോന്നിലും അലി
വദനങ്ങളില്‍ അലി,
ജീവനിലും അലി.
ഈ ദരിദ്രന്റെ ഒരേയൊരു സമ്പാദ്യം അലി.
ഈമാന്‍ തേടിപ്പോകുന്നവനേ,
പറയട്ടെ ഞാന്‍?
എന്റെ ഈമാനിന്റെ രഹസ്യമിതാ, അലി...
ഇതാണ് ഈമാന്‍,
മൗലയായ് അലിയുണ്ടെന്നതാണ് ഈമാന്‍.
മൗലാ അലീ
മൗലാ അലീ, മൗലാ അലീ...

എന്നെയാരു മൗലയായിക്കാണുന്നുവോ
അലിയും അവനു മൗലാ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago