കേരളം പനി പിടിച്ച് വിറയ്ക്കുമ്പോള്‍ ഭരണകൂടം കൈയുംകെട്ടി നില്‍ക്കുന്നു: ചെന്നിത്തല
ചവറ: പനി പിടിച്ച് കേരളം വിറയ്ക്കുമ്പോള്‍ നിസംഗരായി നില്‍ക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ദിരാഗാന്ധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബൂത്തുതല കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം പന്മന മണ്ഡലത്തിലെ 25-ാം നമ്പര്‍ ബൂത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാദേശിക തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഈ ബൂത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും പ്രതിപക്ഷ നേതാവ് വിതരണം ചെയ്തു.
സമ്മേളനത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബാബു പ്രസാദ്, കെ.സി രാജന്‍, കെ സുരേഷ് ബാബു, ജി പ്രതാപവര്‍മ്മ തമ്പാന്‍, സി.ആര്‍ മഹേഷ്, വിപിനചന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, തൃദീപ് കുമാര്‍, ചക്കിനാല്‍ സനല്‍കുമാര്‍, സേതുനാഥന്‍പിള്ള, ചവറ അരവി, അരുണ്‍ രാജ്, ശരത് പട്ടത്താനം, അതുല്‍ എസ് പി, സലീന, കെ സുധാകരന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."