കെ.എം.സി.സി റിലീഫ് വിതരണവും ഉപഹാരസമര്‍പ്പണവും
വെളിയംകോട്: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ കെ.എം.സി.സി. സംഘടിപ്പിച്ച റിലീഫ് വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഗവണ്‍മെന്റ് ഡോക്ടര്‍മാരെയും ദീര്‍ഘകാലം ഫിഷറീസ് സ്‌കൂളില്‍ സേവനം ചെയ്ത സുനിതടീച്ചറെയും ആദരിച്ചു. ഖത്തര്‍ കെ.എം.സി.സി. സെക്യൂരിറ്റി സ്‌കീമില്‍ ഉള്‍പ്പെട്ട് മരണമടഞ്ഞ രണ്ടു പ്രവാസി കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതവും ഭവനിര്‍മാണ ഫണ്ടും ചികിത്സ ധനസഹായവിതരണവും തയ്യല്‍ മെഷീന്‍ വിതരണവും നടന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, വിജയികളെയും എല്‍.എസ്.എസ് നേടിയവരേയും മദ്‌റസ പൊതുപരിക്ഷാവിജയികളെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
കെ.കെ ബീരാന്‍കുട്ടി അധ്യക്ഷനായി. സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, അഡ്വ. വി.ഐ.എം. അഷ്‌റഫ്, വി.കെ.എം ഷാഫി,തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."