വിവാഹത്തിന് നിര്‍ബന്ധിച്ച് കൊടിയ പീഡനം- പരാതിയുമായി ബി.ജെ.പി മുന്‍ എം.എല്‍.എയുടെ മകള്‍
ഭോപാല്‍: വിവാഹത്തിന് നിര്‍ബന്ധിച്ച് പിതാവും ബന്ധുക്കളും തന്നെ പീഢിപ്പിക്കുന്നുവെന്ന പരാതിയുമായി ബി.ജെ.പി മുന്‍ എം.എല്‍.എയുടെ മകള്‍. ഭാപ്പാല്‍ സെന്‍ട്രലിലെ മുന്‍ എം.എല്‍.എ സുരേന്ദ്ര നാഥ് സിംഗിന്റെ മകളാണ് പരാതിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരു എം.എല്‍.എയുടെ മകനുമായി തന്നെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. വഴങ്ങാത്തതിന്റെ പേരില്‍ തനിക്ക് ഇഞ്ചക്ഷന്‍ വരെ നല്‍കിയെന്നും പരാതിയിലുണ്ട്.
അതേസമയം, മകളെ കാണാനില്ലെന്നും മകള്‍ മാനസികാസ്വാസഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കാണിച്ചു ഒക്ടോബര്‍ 16നു സുരേന്ദ്രനാഥ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഭിഭാഷകനായ അങ്കിത് സക്‌സേന വഴി ഹൈകോടതിയില്‍ ഭാരതി സിംഗ് പീഡന വിവരം വിശദമാക്കി സുരക്ഷ ആവശ്യപ്പെട്ടത്.
വീട്ടിലെ പീഡനങ്ങളെ കുറിച്ച് നേരത്തെ ഭാരതി സിംഗ് ഒരു ലോക്കല്‍ ചാനലിനോട് തുറന്നു പറഞ്ഞിരുന്നു.
'എനിക്ക് മാനസിക പ്രശ്‌നങ്ങളില്ല. രേഖകളെല്ലാം കെട്ടിച്ചമച്ചവയാണ്. എനിക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകേണ്ട. ഞാന്‍ ക്രിസ്ത്യാനിയുടെയോ മുസ്‌ലിമിന്റെയോ ഒപ്പമല്ല പോയത്. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണ്. പത്തുവര്‍ഷമായി ഈ പീഡനം സഹിക്കുന്നു' ഭാരതി സിംഗ് വ്യക്തമാക്കി.
പീഡനം സഹിക്കവയ്യാതെ യുവതി പല തവണ വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നു അഭിഭാഷകനായ അങ്കിത സക്‌സേന പറഞ്ഞു. ഭാരതിക്ക് പൂനെയുള്ള യുവാവുമായി ബന്ധമുണ്ടെന്നും ഇതറിഞ്ഞാണ് ഭാരതിയെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നതെന്നും അങ്കിത സക്‌സേന വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."