HOME
DETAILS

ഡെങ്കിക്കു പിറകേ മലമ്പനിയും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  
backup
June 22 2017 | 18:06 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%95%e0%b5%87-%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf


മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 40 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഡി.എം.ഒ ഡോ. കെ. സക്കീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലമ്പനി മാസാചരണ ഭാഗമായാണ് ഇതരസംസ്ഥാന തൊഴിലാളികളിലെ രോഗബാധിതരെ കണ്ടെത്തുന്നതടക്കമുള്ള പ്രവര്‍ത്തനം ശക്തമാക്കുന്നത്.
തദ്ദേശീയരായ രണ്ടു പേര്‍ക്കും രോഗബാധ കണ്ടെത്തിയതോടെ ജില്ലയില്‍ കൊതുകു വളരാനിടയുള്ള സ്ഥലങ്ങളില്‍ നശീകരണ പ്രവര്‍ത്തനം നടത്തും. നിലമ്പൂര്‍, ആനക്കയം എന്നിവിടങ്ങളിലാണ് നാട്ടുകാരായവരില്‍ രോഗബാധ കണ്ടെത്തിയത്. 2012മുതല്‍ 16 വരെ യഥാക്രമം 232,185, 230, 156, 170 മലമ്പനി കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ ഇവരുടെ വാസസ്ഥലം കേന്ദ്രീകരിച്ചുള്ള സ്‌ക്രീനിങ് പരിശോധനകള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.
15 കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ രക്തസാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലേക്കു ചികിത്സയ്ക്കയക്കും. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളിലാണ്. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ മലമ്പനി പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിനു മുകളിലെ തുറന്ന ജലസംഭരണികള്‍, ആഴംകുറഞ്ഞ കിണറുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, പുല്‍ക്കാടുകള്‍ എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടിയിട്ടു വിരിയുന്നത്. ഇവ നശിപ്പിക്കാന്‍ പൊതുജനവും തദ്ദേശ സ്ഥാപനങ്ങങ്ങളും മുന്നിട്ടിറങ്ങണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
ജില്ലയിലെ രോഗബാധ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് കൂടാതെ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കും. പിഴയീടാക്കുന്നതും ഇതിന്റെ ഭാഗമാണ്. മലമ്പനി പരത്തുന്ന അനോഫിലിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളുടെ കടിയേറ്റാല്‍ 12 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകും. ഇടവിട്ടുള്ള പനി, വിയര്‍പ്പ്, വിറയല്‍, തണുപ്പ് അനുഭവപ്പെടുക എന്നിവയാണ് ലക്ഷണം. രോഗം സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചത്തെ ചികിത്സകൊണ്ടു പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. ഇതിനാവശ്യമായ മരുന്ന് ആരോഗ്യവകുപ്പിന്റെ ആശുപത്രികളില്‍ ലഭ്യമാണ്. എന്നാല്‍, സ്വയം ചികിത്സ നടത്തുന്നതു മരണകാരണംവരെയാകാം. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഇസ്മാഈല്‍, ബി.എസ് അനില്‍കുമാര്‍, ടി.എം ഗോപാലന്‍, ഭാസ്‌കരന്‍ തൊടുമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago