ഉയിഗുര്‍: ചൈനയ്‌ക്കെതിരേ നിയമനിര്‍മാണത്തിനൊരുങ്ങി യു.എസ് ജനപ്രതിനിധികള്‍
വാഷിങ്ടണ്‍: ഷിന്‍ജിയാങ്ങിലെ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ചൈനീസ് നടപടിക്കെതിരേ നിയമനിര്‍മാണത്തിനൊരുങ്ങി യു.എസ് ജനപ്രതിനിധികള്‍. ചൈനക്കെതിരേ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ബുധനാഴ്ച യു.എസ് കോണ്‍ഗ്രസില്‍ ബില്ലവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് നടപടിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിക്കണമെന്നും ഷിന്‍ജിയാങ്ങിലേക്കു നിരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കയറ്റിയയക്കുന്നതു നിരോധിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെടും.
ഷിന്‍ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ചിന്‍ ക്വാങ്കോവിനെതിരേയാണ് ഉപരോധമേര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നത്. പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ ഇദ്ദേഹത്തിനാണ് ഉയിഗുറുകളെ അടിച്ചമര്‍ത്തുന്നതിന്റെ ഉത്തരവാദിത്തമെന്നാണ് ജനപ്രതിനിധികളുടെ വാദം.
അക്രമത്തിന്റെ ഉത്തരവാദിത്തം ചൈനീസ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഷിന്‍ജിയാങ്ങില്‍ ഹൈടെക് പൊലിസ് സ്റ്റേഷന്‍ നിര്‍മാണ സഹായത്തില്‍ യു.എസ് വ്യവസായികളെ തടയണമെന്നും റിപ്പബ്ലിക്കന്‍ പ്രതിനിധി ക്രിസ് സ്മിത്ത് ആവശ്യപ്പെട്ടു.
എന്നാല്‍, തങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ യു.എസിനോ അവരുടെ ജനപ്രതിനിധികള്‍ക്കോ ഇടപെടാന്‍ അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹു ചുന്‍യിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."