HOME
DETAILS

സമ്മര്‍ദവലയത്തിലോ സി.എ.ജിയും

  
backup
November 14 2018 | 19:11 PM

cag-editorial-15-11-2018

 

റാഫേല്‍ നോട്ട് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാതെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വൈകിപ്പിക്കുകയാണ്. സി.എ.ജിയുടെ നടപടി വ്യാപകമായ സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭീഷണിക്കു മുമ്പില്‍ മുട്ടുകുത്തുകയാണോ ഓഡിറ്റര്‍ ജനറലെന്ന സംശയം ശക്തമാണ്.
ഇത്തരമൊരു സംശയാസ്പദ പശ്ചാത്തലത്തിലാണ്, പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുന്‍ ഡി.ജി.പി ജൂലിയോ റിബേറോ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ അരുണാറോയ്, പ്രസാത് ഭാരതി മുന്‍ മേധാവി ജവാഹര്‍ സിര്‍കര്‍, ഇറ്റലിയിലെ മുന്‍ സ്ഥാനപതി കെ.പി ഫാബിയാന്‍ എന്നിവരുള്‍പ്പെടെ രാജ്യത്തെ 60 പ്രമുഖ വ്യക്തികള്‍ സി.എ.ജിക്കു കത്തു നല്‍കിയിരിക്കുന്നത്. അവര്‍ രാഷ്ട്രപതിക്കും നിവേദനം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് സി.എ.ജിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് സെപ്റ്റംബറില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവും സി.എ.ജിയെ സമീപിച്ചിരുന്നു. താന്‍ സ്വാധീനിക്കപ്പെടില്ലെന്നും ആശങ്ക വേണ്ടെന്നും ഭരണഘടനാപരമായ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു റിപ്പോര്‍ട്ട് തയാറാക്കുമെന്നുമായിരുന്നു അന്ന് സി.എ.ജി ഉറപ്പ് നല്‍കിയത്. അതു പാലിക്കപ്പെട്ടില്ല. റിസര്‍വ് ബാങ്കിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമ്മര്‍ദത്തിലാക്കിയപോലെ സി.എ.ജിയെയും ബി.ജെ.പി സര്‍ക്കാര്‍ വരുതിയില്‍ നിര്‍ത്തുകയാണ്.
പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വന്ന ചെലവ്, സഞ്ചിത നിധിയിലേയ്ക്കു കിട്ടാവുന്ന തുക, ബാങ്കുകള്‍ ശേഖരിച്ച ഡാറ്റ തുടങ്ങിയവ ഓഡിറ്റിന്റെ ഭാഗമാക്കണമെന്നു മുന്‍ സി.എ.ജി ശശികാന്ത് ശര്‍മ ആവശ്യപ്പെട്ടിരുന്നു. അതേക്കുറിച്ചുള്ള പ്രതികരണങ്ങളും സി.എ.ജിയില്‍നിന്നുണ്ടായില്ല. നവംബര്‍ പകുതിയായിട്ടും പാര്‍ലമെന്റ് ശീതകാലസമ്മേളനം തുടങ്ങാറായിട്ടും റിപ്പോര്‍ട്ട് സംബന്ധിച്ച അറിയിപ്പു വന്നില്ല. ഇതാണ് അദ്ദേഹം സര്‍ക്കാര്‍ ഭീഷണിക്ക് അടിപ്പെട്ടുവെന്ന സംശയമുണര്‍ത്തുന്നത്.
സര്‍ക്കാരുകളുടെ വാര്‍ഷിക കണക്കുകള്‍ ഒത്തുനോക്കി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കലാണു സി.എ.ജിയുടെ പ്രധാന ചുമതല. രണ്ട് ഇടപാടുകളിലെയും വസ്തുത അറിയുകയെന്നതു ജനങ്ങളുടെ അവകാശമാണ്. അതിനു കാലതാമസം വരുത്തുകയെന്നതു ശരിയായ പ്രവണതയല്ല. യു.പി.എ ഭരണകാലത്ത് നടന്ന കല്‍ക്കരി കുംഭകോണവും സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അന്നു സി.എ.ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് സമര്‍പ്പണം യു.പി.എയുടെ പരാജയത്തിനു മുഖ്യകാരണവുമായി.
റാഫേല്‍ ഇടപാട്, നോട്ട് റദ്ദാക്കല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചാല്‍ അതിലെ അഴിമതി പുറത്തുവരും. അങ്ങനെവന്നാല്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ അടുത്ത തെരഞ്ഞെടുപ്പില്‍ നാലുനിലയില്‍ പൊട്ടും. അതിനാലാണ് ബി.ജെ.പി സര്‍ക്കാര്‍ സി.എ.ജിയില്‍ സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത്. സി.എ.ജിയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ട ബാധ്യത രാജീവ് മഹര്‍ഷിക്കുണ്ട്.
നോട്ട് നിരോധനം ഇന്ത്യയെ പിന്നോട്ടടിച്ചുവെന്നാണു കഴിഞ്ഞ ദിവസവും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞത്. 2012-16 വര്‍ഷങ്ങളില്‍ ഇന്ത്യ സാമ്പത്തിക മുന്നേറ്റം നടത്തിയിരുന്നു. അതിനു തടയിട്ടത് നോട്ട് നിരോധനവും ജി.എസ്.ടിയുമാണെന്ന് അദ്ദേഹം പറയുന്നു. അമിതാധികാര കേന്ദ്രീകരണമാണ് ആഗോളതലത്തില്‍ ഇന്ത്യയെ പിന്നോട്ട് വലിച്ചത്. അധികാരകേന്ദ്രം നരേന്ദ്രമോദിയാണെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദഫലമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഹൊളാന്ദെ വെളിപ്പെടുത്തിയതും അവഗണിക്കപ്പെട്ടു.
റാഫേല്‍ ഇടപാടില്‍ വിയോജനക്കുറിപ്പെഴുതിയത് പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. അതു പരിഗണിച്ചില്ല. ഇന്നലെ റാഫേല്‍ ഇടപാട് സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി വിസ്തരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ച് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സുപ്രിംകോടതിയില്‍ ഹാജരായി മൊഴി നല്‍കി. കേസ് വിധി പറയാന്‍ പോകുകയാണ്.
അഴിമതി നടന്നുവെന്ന് പൊതുസമൂഹം വിശ്വസിക്കുന്ന രണ്ടിടപാടുകളുടെ വിവരങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സി.എ.ജി വൈകിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇനിയുമദ്ദേഹം റിപ്പോര്‍ട്ട് നല്‍കുന്നതില്‍ കാലതാമസം വരുത്തുകയാണെങ്കില്‍ ഇതിനെതിരെ ജനകീയപ്രതിഷേധം ഉയര്‍ന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago