HOME
DETAILS

മാസ്റ്റര്‍ പ്ലാന്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്താന്‍ നഗരസഭ

  
backup
November 15 2018 | 04:11 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

തിരുവനന്തപുരം: നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനൊപ്പം വിശദ നഗരാസൂത്രണ പദ്ധതി (ഡീറ്റൈല്‍ഡ് ടൗണ്‍ പ്ലാനിങ് സ്‌കീം) കൂടി പുതുക്കുന്നതിന് നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം. പുതിയ മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വരുമ്പോള്‍ അതിനനുസൃതമായി വിശദ നഗരാസൂത്രണ പദ്ധതി കൂടെ പുതുക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് നടപടി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വിശദ നഗരാസൂത്രണ പദ്ധതി നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് ഈ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാണ്. പഴയ മാസ്റ്റര്‍ പ്ലാന്‍ അസാധുവായതിനാല്‍ പഴയ നഗരാസൂത്രണ പദ്ധതിയും ഭേദഗതി ചെയ്ത് പുതുക്കണമെന്നാവശ്യപ്പെട്ട് റീജ്യനല്‍ ടൗണ്‍പ്ലാനര്‍ക്ക് നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി കത്ത് നല്‍കി. സര്‍ക്കാരിനോടും ചീഫ് ടൗണ്‍പ്ലാനറോടും ഇക്കാര്യം ആവശ്യപ്പെടാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 18 പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. വര്‍ക്കിങ് ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ആളുകെളെ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാനും കൗണ്‍സില്‍ അംഗീകാരം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago