HOME
DETAILS

'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' ദൃശ്യാവിഷ്‌ക്കാരം നടത്തി

  
backup
November 15 2018 | 05:11 AM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയായി മാറുന്ന കാലത്ത് സുഗതകുമാരി ടീച്ചറുടെ കവിതകളിലെ പെണ്‍കുട്ടികളെ ഒന്നൊന്നായി കോര്‍ത്തിണക്കി നാട്യസുരജിയുടെ ഭാഗമായി ശിശുദിനത്തില്‍ സംഗീതാവിഷ്‌ക്കാരം നടന്നു. 'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' എന്ന ദൃശ്യാഖ്യാനത്തിന് മാധ്യമ പ്രവര്‍ത്തകനായ പി.സി ഹരീഷാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ദേവഗിരി സാവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പി. അഥീന കവിതകളിലെ വിവിധ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ഭാവം പകര്‍ന്നു.
അക്ഷരങ്ങള്‍ക്ക് കണ്ണീരിന്റെ നനവും രക്തത്തിന്റെ ചുകപ്പും പ്രണയത്തിന്റെ മധുരവുമുണ്ടെന്ന് മനസ്സിലാക്കിത്തന്ന മലയാളത്തിന്റെ പ്രിയ കവയത്രിയുടെ പെണ്‍കുഞ്ഞ് 90, സാരേ ജഹാംസെ അച്ഛാ, അമ്മ, ദേവദാസി, ഇവള്‍ക്ക് മാത്രമായ്, ജെസ്സി, കാത്യ, രാത്രിമഴ തുടങ്ങിയ കവിതകളുടെ പശ്ചാത്തലത്തില്‍ പെണ്‍മനസ്സുകളുടെ കടലിരമ്പങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയാണ് ദൃശ്യാഖ്യാനം.
പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും വേദപുസ്തകങ്ങളിലേയും പെണ്‍കഥാപാത്രങ്ങള്‍കൂടി ഈ പെണ്‍കുട്ടിയുടെ കാഴ്ചകളില്‍ പുതിയ രൂപവും ഭാവവും ആര്‍ജ്ജിച്ചു. നാട്യ സുരജി വാര്‍ഷികാഘോഷ പരിപാടികള്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. പി.സി ഹരീഷ് അധ്യക്ഷനായി. സംസ്ഥാന ഫോക്ക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് ലതാനമ്പൂതിരി, തിലകന്‍ സ്മാരക സംസ്ഥാന പുരസ്‌കാര ജേതാവ് കലാമന്ദിരം ശ്യാമള ടീച്ചര്‍, നന്മ കലാസംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, ഹമീദ് മമ്പാട് എന്നിവര്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ കോഴിക്കോട് സ്വാഗതവും ട്രീസ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago