പ്രിയ അധ്യാപികയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
എളേറ്റില്‍: എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂള്‍ അധ്യാപിക പുന്നശ്ശേരി സഫ്‌ന ഹൗസില്‍ സോണിയ ടീച്ചര്‍ക്ക് സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വിദ്യാര്‍ഥികളുമായി അടുത്ത ഹൃദയബന്ധം സൂക്ഷിച്ചിരുന്ന അധ്യാപികയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും ഇവര്‍ മുക്തരായിട്ടില്ല. സ്‌കൂളില്‍ നിന്ന് സര്‍വിസിലായിരിക്കെയാണ് ഇവര്‍ മരിച്ചത്. പഠന-പാഠ്യേതര മേഖലകളില്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന ടീച്ചര്‍ കുട്ടികളിലെ ശാസ്ത്രീയ കൗതുകങ്ങള്‍ കണ്ടെണ്ടത്തി പ്രോത്സാഹിപ്പിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു.
സ്‌കൂള്‍ കലോത്സവങ്ങളില്‍ വിദ്യാര്‍ഥികളെ അണിയിച്ചൊരുക്കുന്നതിലും മറ്റും അവരുടെ സേവനം മാതൃകാപരമായിരുന്നു. അനാഥരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെയും സഹായിക്കുന്നതിലും ഏറെ താല്‍പര്യം കാണിച്ചു. നിര്യാണത്തില്‍ സ്‌കൂള്‍ പി.ടി.എ, സ്റ്റാഫ്, മാനേജിങ് കമ്മിറ്റി അനുശോചിച്ചു.
യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റണ്ട് എം.എ ഗഫൂര്‍, സി. പോക്കര്‍ മാസ്റ്റര്‍, പി.പി മുഹമ്മദ് റാഫി, പ്രധാനാധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍, സി. സുബൈര്‍, പി. ഇസ്മായില്‍, എം. മുനീര്‍, പി. മുജീബ്, സുബൈര്‍, വി.കെ ബാസിം, രത്‌നമണി ടീച്ചര്‍, പഞ്ചായത്ത് മെംബര്‍മാരായ എം.എസ് മുഹമ്മദ് മാസ്റ്റര്‍, റജന കുറുക്കാംപൊയില്‍ സംസാരിച്ചു.
എ.കെ കൗസര്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദുഃഖ സൂചകമായി ഇന്നലെ സ്‌കൂളിന് അവധി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."