രോഹിത് ശര്‍മയ്ക്ക് ഇരട്ട സെഞ്ചുറി
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരേയുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടണ്ടാം ദിനവും ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനത്തിന്റെ തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും പിന്നീട് പിടിച്ച് നിന്ന ഇന്ത്യ രണ്ടണ്ടാം ദിനവും മികച്ച ഫോം തുടരുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 9 വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ആദ്യദിനം മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടണ്ടാംദിനവും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ(212)യും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെ(115)യും അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജയു(51)മായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ കരുത്തായത്.
രണ്ടണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സ് എടുക്കുമ്പോഴേക്കും രണ്ടണ്ട് വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ്. ഡീന്‍ എല്‍ഗര്‍(0), ക്വിന്റണ്‍ ഡി കോക്ക്(4) എന്നിവരാണ് പുറത്തായ കളിക്കാര്‍. സുബൈര്‍ ഹംസ(0), ഫാഫ് ഡു പ്ലസിസ്(1) എന്നിവര്‍ ക്രീസിലുണ്ടണ്ട്. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 488 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് വിക്കറ്റിന് 224 എന്ന എന്ന നിലയില്‍ രണ്ടണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ(115)യാണ് ആദ്യം പുറത്തായത്. പിന്നീട് ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ(212)യും മടങ്ങി. രോഹിത് ശര്‍മ 249 പന്തില്‍നിന്നും കന്നി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി. 24 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍(14), ഉമേഷ് യാദവ്(31) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ രണ്ടണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യദിനം മോശം തുടക്കം ലഭിച്ച ഇന്ത്യ പിന്നീട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്. ആദ്യ രണ്ടണ്ട് ടെസ്റ്റിലേയും പോലെ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും കൃത്യമായി കളിച്ചതോടെയാണ് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായത്. ഇന്ന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടാന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ മൂന്നാം ടെസ്റ്റും ഇന്ത്യക്ക് കൈപ്പിടിയിലൊതുക്കാനാകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇപ്പോള്‍ തന്നെ മികച്ച നിലയിലുള്ള ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലും വിജയം കണ്ടെണ്ടത്തിയാല്‍ മികച്ച മുന്നേറ്റം നടത്താനാകും. ഇന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞാല്‍ ഒരു പക്ഷെ ഇന്ന് തന്നെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയെ കൂടാരം കയറ്റാന്‍ ഇന്ത്യന്‍ നിരക്കാകും. ടെസ്റ്റിന്റെ ഒന്നാം ദിനവും വെളിച്ചക്കുറവ് കാരണമായിരുന്നു കളി നിര്‍ത്തിയത്. ഇന്നലെയും വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തുകയായിരുന്നു.
കന്നി നേട്ടവുമായി ഹിറ്റ്മാന്‍
ആദ്യദിനം സെഞ്ചുറി നേടിയ രോഹിത് രണ്ടണ്ടാംദിനം 212 റണ്‍സെടുത്തശേഷമാണ് പുറത്തായത്. കന്നി ഡബിള്‍ സെഞ്ച്വറിയോടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടണ്ടുല്‍ക്കറിനും വിരേന്ദര്‍ സെവാഗിനുമൊപ്പം അപൂര്‍വ നേട്ടത്തിലെത്താനും രോഹിതിന് കഴിഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമായ രോഹിത് ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ കളിക്കാരനാണ്. സച്ചിനും സെവാഗിനും പുറമെ ക്രിസ് ഗെയ്ല്‍ ആണ് ഏകദിനത്തിലും ടെസ്റ്റിലും ഡബിള്‍ സെഞ്ചുറി നേടിയത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി നേടിയ രോഹിത്തിന്റെ പേരിലാണ് ഉയര്‍ന്ന സ്‌കോറും. രോഹിത്തിന്റെ 264 റണ്‍സ് മറികടക്കാന്‍ മറ്റൊരു കളിക്കാരന് ഇതുവരെ കഴിഞ്ഞിട്ടില്ല.റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന ശൈലിയില്‍ ബാറ്റുവീശി രോഹിത് 249 പന്തില്‍ നിന്നുമാണ് ഇരട്ട ശതകത്തിലെത്തിയത്. 28 ബൗണ്ടണ്ടറികളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."