HOME
DETAILS

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

  
Laila
October 14 2024 | 03:10 AM

The case is being reheard for months Opposition says CPM-BJP collusion

തിരുവനന്തപുരം: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മാസപ്പടി കേസ് വീണ്ടും  ചർച്ചയാകുമ്പോൾ സി.പി.എം- ബി.ജെ.പി ഒത്തുകളി ആരോപണം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞദിവസം നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലും ബില്ലുകളിന്മേൽ നടന്ന ചർച്ചയ്ക്കിടയിലുമൊക്കെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ തെളിവാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 

ഇന്നലെ എസ്.എഫ്.ഐ.ഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നപ്പോഴും ഒത്തുകളിയെന്ന വിമർശനം തന്നെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേസിൽ  സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകകൻ പറഞ്ഞു. 

കേന്ദ്ര അന്വേഷണങ്ങളെല്ലാം പ്രഹസനമാണെന്നും സുധാകരൻ പറഞ്ഞു.എസ്.എഫ്.ഐ.ഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നില്ലെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എ മൂവാറ്റുപുഴയിൽ പ്രതികരിച്ചത്. കേന്ദ്രസർക്കാർ നടപടികൾ വീണയെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. 

അന്വേഷണം സത്യസന്ധമെങ്കിൽ കേന്ദ്ര സർക്കാർ ഇ.ഡി അന്വേഷണം ഏർപ്പെടുത്തിയേനെയെന്നും മാത്യു പറഞ്ഞു. അതേസമയം, കേസ് രണ്ടുകമ്പനികൾ തമ്മിലുള്ളതാണെന്ന നിലപാട് ആവർത്തിക്കുകയാണ് സി.പി.എം. ഇന്നലെ കണ്ണൂരിൽ വാർത്താസമ്മേളനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രണ്ടു കമ്പനികൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമെന്തെന്ന ചോദ്യമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങൾ


തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട്  ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് മാസങ്ങൾ പിന്നിട്ടിട്ടും വിശ്വാസയോഗ്യമായ മറുപടി നൽകാൻ വീണാ വിജയനോ അവരുടെ കമ്പനിയായ എക്‌സാലോജിക്കിനോ കഴിഞ്ഞിട്ടില്ല. ഇടപാടിൽ ദുരൂഹതയൊന്നുമില്ലെന്ന വാദത്തെ പൂർണമായും ഖണ്ഡിക്കുംവിധമായിരുന്നു തുടക്കത്തിൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ രജിസ്ട്രാർ ഓഫ് കമ്പനീസ് നൽകിയ റിപ്പോർട്ട്. 

സേവനകരാറിന്റെ മറവിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന ഗുരുതര പരാമർശവും ആർ.ഒ.സി റിപ്പോർട്ടിലുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ രേഖയോ പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. 

സി.എം.ആർ.എൽ എക്‌സാലോജിക്കിന് നൽകിയ പണത്തിന് ജി.എസ്.ടി അടച്ചതിന്റെ വിവരങ്ങൾ മാത്രമാണ് എക്‌സാലോജിക്ക് കൈമാറിയത്. എന്ത് സേവനമാണ് തന്റെ കമ്പനി സി.എം.ആർ.എല്ലിന് നൽകിയതെന്ന് വിശദീകരിക്കാൻ കഴിയുന്ന രേഖകൾ പുറത്തുവിടാനോ ഏജൻസികൾക്ക് മുന്നിൽ ഹാജരാക്കാനോ വീണ വിജയന് കഴിഞ്ഞിട്ടില്ല. 

കരിമണൽ കമ്പനി വീണയ്ക്ക് പണം നൽകിയത് അഴിമതിയുടെ പരിധിയിൽ വരുന്നതാണെങ്കിൽ എന്ത് അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്ന ‘പി.വി’ എന്ന ചുരുക്കപ്പേര് ആരുടേതാണെന്ന  ചോദ്യത്തിനും രാഷ്ട്രീയ കേരളത്തിന്  ഉത്തരം ലഭിച്ചിട്ടില്ല.

 

നിയമസഭയിൽ ആയുധമാക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിക്കാൻ രണ്ടുദിവസം ശേഷിക്കുന്നതിനിടെയുണ്ടായ എസ്.എഫ്.ഐ.ഒ നീക്കം പ്രതിപക്ഷം ആയുധമാക്കും. സി.പി.എം- ബി.ജെ.പി ഒത്തുകളി ആരോപണം ഉന്നയിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ മാസപ്പടി വിവാദം വീണ്ടും ചർച്ചാവിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം.

കഴിഞ്ഞദിവസം മാത്യു കുഴൽനാടൻ മാസപ്പടി വിവാദമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയിൽ ഉന്നയിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. വിവാദം സംബന്ധിച്ച്  മുഖ്യമന്ത്രി സഭയിൽ മറുപടി നൽകുകയും ചെയ്തിരുന്നു.  അടുത്തദിവസം സഭ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയേറെയാണ്.

 

 

 

In Thiruvananthapuram, after months of hiatus, the "Masappadi" case is back in discussions, prompting the opposition to intensify allegations of collusion between CPI(M) and BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  a day ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  a day ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  a day ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  a day ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  a day ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  a day ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  a day ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  a day ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  a day ago