സഊദിയില്‍ മലയാളി ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസിനു പിറകില്‍ ട്രെയ്ലര് ഇടിച്ച് ഒരാള്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു
ജിദ്ദ: സഊദിയില്‍ മലയാളി ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത ബസിനു പിറകില്‍ ട്രെയ്ലര് ഇടിച്ച് ഒരാള്‍ മരിച്ചു. പത്തു മലയാളി തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ട്രെയ്ലര് ഡ്രൈവറായ പാക് പൗരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം തായിഫ് റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികത്സയ്ക്ക് തായിഫ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് തായിഫ് കിംഗ് അബ്്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിംഗ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്. ദമാമില്‍ നിന്ന് പുറപ്പെട്ട സംഘം മദീനാ സന്ദര്‍ശനം കഴിഞ്ഞ് ഉംറ നിര്‍വഹിച്ച ശേഷം തിരിച്ച് ദമാമിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം സംഭവിച്ചത്. വിശ്രമത്തിനായി റോഡിന്റെ വശത്ത് ബസ് നിര്‍ത്തിയിട്ട സമയത്താണ് ട്രെയ്ലര് പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയ്ലര് പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."