ലഹരി ഉപയോഗം കുറയ്ക്കാന്‍ നടപടി വേണം: ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം
കായംകുളം: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് ചൈല്‍ഡ് പ്രൊട്ടകറ്റ് ടീം ആലപ്പുഴ ജില്ല കമ്മിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ എറ്റവും കൂടുതല്‍ മയക്കുമരുന്നിന്റെ ഉപയോഗം ആലപ്പുഴ ജില്ലയില്‍ ആണ്. കായംകുളം, ഹരിപ്പാട് മേഖലകളിലാണ് ഇതിന്റെ അധിക ഉപയോഗം നടക്കുന്നത് 12 വയസു മുതല്‍ ഉള്ള കുട്ടികളില്‍ ആണ്. സ്‌കൂളുകളിലും കോളജുകളിലും പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ഏകോപിപ്പിച്ച് ബോധവല്‍ക്കരണം സംഘടിപ്പിക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആഡംബര ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് അപകടം വരുത്തുന്നുണ്ട് . ഇവരുടെ ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് രക്ഷകര്‍ത്താക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷര്‍ മന്‍സൂര്‍ അബ്ദു അധ്യക്ഷനായി .സെക്രട്ടറി സുനില്‍ മാളിയക്കല്‍ ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേറ്റര്‍ സജി ഐറ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി പി. സനൂജ്, ട്രഷര്‍ താജുദ്ധീന്‍ ഇല്ലിക്കുളം, ജോയിന്റ് സെക്രട്ടറി വിശ്വാല്‍, ശ്രീകാന്ത്, സുറുമി ഷാഹുല്‍, ഗീരിഷ് പോള്‍, സിന്ധു, പ്രകാശ്, നിജു, അനസ്, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി അബി ഹരിപ്പാട് (പ്രസിഡന്റ്),ആമീന്‍ സത്താര്‍ ഓച്ചിറ (വൈസ് പ്രസിഡന്റ്), കെ. ശ്രീകാന്ത് മാവേലിക്കര (സെക്രട്ടറി), ഗീരിഷ് പോള്‍ ചെങ്ങന്നൂര്‍ (ജോയിന്റ് സെക്രട്ടറി), താജുദ്ദീന്‍ ഇല്ലിക്കുളം (ട്രഷറര്‍) സുറുമി ഷാഹുല്‍ ( വനിതാ ചെയര്‍പേഴ്‌സന്‍), സിന്ധു (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."