ഒടുവില്‍ കാട്ടാനകള്‍ കാടുകയറി; ആശ്വാസത്തില്‍ നാട്ടുകാര്‍
കമ്പളക്കാട്: നാലുദിവസത്തോളം നാടിനെ ഭീതിയിലാഴ്ത്തിയ കൊമ്പനാനകളെ കാടുകയറ്റി. ഇന്നലെ രാത്രി 10.30 ഓടെ മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളുടെ സഹായത്തോടെയാണ് രണ്ട് കാട്ടാനകളെ മരിയനാട് വനത്തിലേക്ക് കയറ്റിയത്. കമ്പളക്കാട്, കരണി, ചൂതുപ്പാറ, മാനികാവ് എന്നീ ഭാഗങ്ങളിലാണ് വനം വകുപ്പ് വാച്ചറെ ആക്രമിച്ച ആന ഉള്‍പ്പെടെ രണ്ട് കാട്ടാനകള്‍ നാട്ടുകാരെ വിറപ്പിച്ചത്.
പടക്കം പൊട്ടിച്ച് ജനവാസകേന്ദ്രത്തില്‍ നിന്നും തുരത്താനായിരുന്നു ആദ്യം വനംവകുിന്റെ് ശ്രമം. എന്നാല്‍ ആനകള്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും നീങ്ങിയില്ല. തുടര്‍ന്നാണ് മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താന്‍ ശ്രമം തുടങ്ങിയത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ആനകള്‍ വനത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. അഞ്ചു കിലോമീറ്ററോളം ദൂരം പിന്നിട്ടാണ് മരിയനാട് വനത്തിലേക്ക് ആനകള്‍ കയറിയത്. തുടര്‍ന്നാണ് വനപാലകര്‍ മടങ്ങിപ്പോയത്. നാല് ദിവസം നാട്ടുകാരും വനപാലകരും നടത്തിയ അവിശ്രാന്ത പരിശമമാണ് ഞായറാഴ്ച്ച രാത്രിയോടെ ഫലം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."