സവര്‍ക്കര്‍ ഏറെ ശ്രേഷ്ഠനായ മനുഷ്യന്‍, സ്വാതന്ത്ര്യ സമര പോരാളി- സ്തുതി പാടി കോണ്‍ഗ്രസ് വക്താവ്
ന്യൂഡല്‍ഹി: ഭാരതരത്‌ന വിവാദം ചൂടോടെ തുടരുന്നതിനിടെ സവര്‍ക്കര്‍ക്ക് സ്തുതി പാടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി. സവര്‍ക്കര്‍ ശ്രേഷ്ഠനായ മനുഷ്യനും സ്വാതന്ത്യ സമര പോരാളിയുമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
'ഞാന്‍ വ്യക്തിപരമായി സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നില്ല. എന്നാല്‍ അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ദലിത് അവകാശ പോരാട്ടത്തിലും പങ്കെടുക്കുകയും രാജ്യത്തിന് വേണ്ടി ജയിലില്‍ പോകുകയും ചെയ്ത വ്യക്തിയാണെന്ന വസ്തുത തള്ളിക്കളയാനാവില്ല' അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.
ഇതിന് പിന്നാലെ സിങ്‌വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. താങ്കളും ആര്‍.എസ്.എസിലേക്കാണോ എന്നും ലജ്ജാകരമായ പ്രസ്താവനയാണ് ഇതെന്നുമാണ് പലരുടേയും വിമര്‍ശനം.
I personally don't subscribe to Savarkar's ideology but that doesn't take away the fact that he was an accomplished man who played part in our freedom struggle, flights for Dalit rights and went to jail for the country. #NeverForget
— Abhishek Singhvi (@DrAMSinghvi) October 21, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."