HOME
DETAILS
MAL
കള്ളവോട്ട് ചെയ്യാനെന്ന് പ്രിസൈഡിങ് ഓഫിസറുടെ പരാതി; മഞ്ചേശ്വരത്ത് യുവതി അറസ്റ്റില്‍
backup
October 21 2019 | 09:10 AM
മഞ്ചേശ്വരം: കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതിയില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം വോര്‍ക്കടി പാത്തൂര്‍ 42-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടു ചെയ്യാനെത്തിയ ബദ്‌രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നബീസ (36) യാണ് അറസ്റ്റിലായത്.
രാഷ്ട്രീയ പാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് ഇവര്‍ വോട്ടുചെയ്യാനെത്തിയത്. എന്നാല്‍ യുവതിക്ക് ഈ ബൂത്തില്‍ വോട്ടില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ പരാതിയില്‍ പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്ത മഞ്ചേശ്വരം പൊലിസ് ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."