വീരമൃത്യുവരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ചു
തൃശൂര്‍: 11 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്തു.
നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കിഴക്കേത്തറ ഷറഫുദീന്‍(29) ആണ് അറസ്റ്റിലായത്. ഇയാള്‍ കഞ്ചാവിന്റെ മൊത്ത വില്പനക്കാരനാണ്. ആന്ധ്രയില്‍നിന്നും ട്രെയിന്‍മാര്‍ഗം അഞ്ചര കിലോഗ്രാം വീതം രണ്ടു കവറുകളിലാക്കി ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കൊണ്ടു വന്നത്. സംശയം തോന്നാതിരിക്കാന്‍ മാന്യമായ വസ്ത്രധാരണയും നടത്തിയിരുന്നു. മാസത്തില്‍ ഒരു തവണ കുറഞ്ഞ വിലയ്ക്ക് ആന്ധ്രയില്‍ നിന്ന് 15 കിലോഗ്രാം വീതം കഞ്ചാവ് എത്തിച്ചിരുന്ന ഇയാള്‍ ചാവക്കാട് മേഖലയിലെ മൊത്ത വിതരണക്കാരനാണെന്ന് പൊലിസിനോട് സമ്മതിച്ചു.സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ എസി.പി വി.കെ.രാജു, ക്രൈം ബ്രാഞ്ച് എ.സി.പി ബാബു കെ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി 7.30ഓടെയാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവുമായി ബന്ധപ്പെട്ട് എക്സൈസിലും, വടക്കേകാട് പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്. ചാവക്കാട് സ്വദേശി നൗഷാദിന്റെ ബൈക്ക് കത്തിച്ച കേസിലും ചാവക്കാട് വത്സന്റെ കൊലപാതകത്തോടനുബന്ധിച്ച് നടന്ന കലാപക്കേസിലും പൊന്നാനി, ചാവക്കാട്, വടക്കേകാട്, കുന്നംകുളം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. എന്നാല്‍ ഇത്രയധികം കഞ്ചാവുമായി ആദ്യമായാണ് ഇയാള്‍ പിടിയിലാകുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ ഗ്ലാഡ്സ്റ്റണ്, എ.എസ്.ഐ സുവൃതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്, ജീവന്, പഴനിസ്വാമി, ലിഗേഷ്, വിപിന്‍ദാസ്, ഈസ്റ്റ് എസ്.ഐമാരായ സിദ്ധിഖ്, ഉമേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."