വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ സമ്പത്തും ശക്തിയും: കുട്ടികളുടെ പ്രധാനമന്ത്രി
തൃശൂര്‍: കുട്ടികളുടെ അവകാശ സംരക്ഷണവും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയലുമാണ് ഭരണകൂടത്തിന്റെ മുഖ്യകടമയെന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വൈഷ്ണവി ജയേഷ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സെന്റ് ജോസഫസ് സി.ഇ.എം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് വൈഷ്ണവി ജയേഷ്. രാജ്യത്തിന്റെ സമ്പത്തും ഇന്നിന്റെ ശക്തിയുമാണ് വിദ്യാര്‍ഥിനീവിദ്യാര്‍ഥികള്‍, ഇവരുടെ അവകാശസംരക്ഷണം നാടിന്റെ കടമാണ്. ഇത് ഉറപ്പു വരുത്തണമെന്ന ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കാണ്-വൈഷ്ണവി ജയേഷ് പറഞ്ഞു. കുട്ടികളുടെ സ്പീക്കറും ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ആന്‍മേരിയ ഷോബി അധ്യക്ഷയായി. സ്‌കൂളില്‍ നിന്നും കിട്ടുന്ന മൂല്യങ്ങളാണ് ഒരു വിദ്യാര്‍ഥിയെ നല്ല വ്യക്തിയാകുന്നതെന്നും ഏത് തടസങ്ങളും ഒഴിവാക്കി സമൂഹ നന്‍മക്കുതുകന്ന വ്യക്തിത്വങ്ങള്‍ ആയി മാറണമെന്നും ശിശുദിനസന്ദേശത്തില്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ പറഞ്ഞു. കുട്ടികള്‍ക്കുളള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും കുട്ടികളുടെ പ്രധാനമന്ത്രിയും കൂടി നിര്‍വഹിച്ചു. സി.എം.എസ് സ്‌കൂളില്‍ നിന്നും ആരംഭിച്ച ശിശുദിന റാലി മേയര്‍ അജിത ജയരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍ റോസി, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാര്‍, പത്മിനി ടീച്ചര്‍, കില ഡയരക്ടര്‍ ഡോ. ജോയ് ഇളമണ്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമസമിതി, വിദ്യാഭ്യാസ വകുപ്പ്, തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്. വിവിധ സ്‌കൂളില്‍ നിന്നുളള വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളം റാലിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."