റെയില്‍വേ അടിപ്പാതക്ക് സമീപത്തെ മണ്ണിടിയുന്നു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച അടിപ്പാതയുടെ ബാക്കിയുള്ള ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കാത്തത് റെയില്‍വേ പാളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
അടിപ്പാതയോടു ചേര്‍ന്ന് മണ്ണിട്ട ഭാഗങ്ങള്‍ മഴയില്‍ ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നതാണ് റെയില്‍പാളങ്ങളുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്നത്. പാളത്തിനടിയില്‍ സ്ഥാപിച്ച അടിപ്പാതക്ക് സമീപത്ത് നിന്ന് പഴയ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടര്‍ന്ന് വീണ് നീളത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട നിലയിലാണ്. അടിപ്പാതയ്ക്കു സമീപത്ത് കൂടി നടന്നുപോകുന്ന കാല്‍ നടയാത്രക്കാര്‍ക്കും മണ്ണിടിയുന്നത് മൂലം യാത്ര ദുഷ്‌കരമായി മാറി. മഴപെയ്തതോടെ ഒഴുകിയെത്തുന്ന വെള്ളം ഒഴിഞ്ഞുപോകാനാകാതെ അടിപ്പാതയില്‍ തന്നെ കെട്ടി കിടക്കുകയാണ്. ഇതുകാരണം ഇരുചക്ര വാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ കഴിയുന്നില്ല. ഏപ്രില്‍ 22നാണ് പാളത്തിനടിയിലൂടെ തുരങ്കമുണ്ടാക്കി ഗേറ്റിന് ഇരുവശത്തുമുള്ള ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിന് റെയില്‍വേ അടിപ്പാത നി
ര്‍മിച്ചത്. എന്നാല്‍ ഇതിനുശേഷം അടിപ്പാതക്ക് ഇരുവശത്തും സംരക്ഷണ ഭിത്തിയുണ്ടാക്കി അപ്രോച്ച് റോഡ് നിര്‍മിച്ചില്ല.
അടിപ്പാതയുടെ ജോലികള്‍ റെയില്‍വേ നേരിട്ടു പൂര്‍ത്തിയാക്കിയെങ്കിലും ബാക്കിയുള്ള പ്രവൃത്തികള്‍ ആരു ചെയ്യണമെന്ന ധാരണയില്ലാത്തതിനാലാണ് പ്രവൃത്തികള്‍ നീണ്ടു പോകുന്നത്. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ ജോലികളുടെ കരാറുകാരനായ ആര്‍.ഡി.എസിനെ അടിപ്പാതയുടെ പ്രവൃത്തികള്‍ ഏല്‍പിക്കുന്നതിന് തിരുവനന്തപുരം കെ.എസ്.ടി.പി ഓഫിസില്‍ റിപ്പോര്‍ട്ട് നല്‍കി കാത്തിരിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."