ബഡ്സ് സ്കൂള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രമാകുന്നു
മട്ടന്നൂര്‍: നഗരസഭയുടെ പഴശിരാജ മെമ്മോറിയല്‍ ബഡ്സ് സ്കൂള്‍ മാതൃകാ ശിശു പുനരധിവാസ കേന്ദ്രമായി മാറ്റുന്നു.
കേരളത്തിലെ ആദ്യത്തെ മാതൃകാ ശിശു പുനരധിവാസ കേന്ദ്രമാണ് മട്ടന്നൂരില്‍ നിര്‍മിക്കാനുദ്ദേശിക്കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം 24ന് മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
മട്ടന്നൂര്‍-തലശേരി റോഡില്‍ പഴശിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിന് കെട്ടിടം നിര്‍മിക്കാന്‍ പഴശി കന്നാട്ടുംകാവില്‍ വാങ്ങിയ സ്ഥലത്താണ് ശിശു പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നത്. ഇതിനായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് മൂന്നുകോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിക്കാണ്. രാവിലെ പത്തിന് മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇ.പി.ജയരാജന് എം.എല്‍.എ അധ്യക്ഷനാകും. ഡോ.മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ടവതരിപ്പിക്കും.
ഇതോടനുബന്ധിച്ച് നഗരസഭയുടെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ നഗരസഭയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നടക്കും. ഇ.പി.ജയരാജന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
നിരവധി തവണ രക്തദാനം നടത്തി സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ച ഇ. ഹരീഷിനെയും അനുമോദിക്കും. കെ. ഭാസ്കരന് അധ്യക്ഷനാകും.
വാര്‍ത്താസമ്മേളനത്തില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് കെ. ഭാസ്കരന്, എ.കെ സുരേഷ്, കെ. രജീഷ്, വി. ദാമോദരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."