HOME
DETAILS

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

  
Web Desk
September 17, 2024 | 6:34 AM

US Advisor Warns Israel About Potential Widespread War with Hezbollah

തെല്‍അവീവ്: ലബനാനില്‍ ഹിസ്ബുല്ലയ്ക്കുനേരെയുള്ള തുറന്ന യുദ്ധത്തില്‍ നിന്ന് ഇസ്‌റാലിനെ പിന്തിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് അമേരിക്ക. ഇന്നലെ തെല്‍അവീവില്‍ ഇസ്‌റാഈല്‍ നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകന്‍ അമോസ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി. ലബനാനെതിരായ വ്യാപകയുദ്ധം മേഖലായുദ്ധമായി മാറുമെന്നും തുടര്‍പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഓസ്റ്റിന്‍ ഇസ്‌റാഈല്‍ നേതാക്കല്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

എന്നാല്‍, ലബനാനുനേരെയുള്ള സൈനിക നടപടിയിലുറച്ചുനില്‍ക്കുകയാണ് ഇസ്‌റാഈല്‍. വടക്കന്‍ ഇസ്‌റാഈലില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച ആയിരങ്ങളുടെ തിരിച്ചുവരവിന് അവസരമൊരുക്കുകയാണ് പ്രധാനമെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക സമ്മര്‍ദത്തിലൂടെ മാത്രമേ ഹിസ്ബുല്ലയെ അമര്‍ച്ച ചെയ്യാന്‍ കഴിയൂ എന്നായിരുന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഇസ്‌റാഈലിന് ഹിസ്ബുല്ല ഒരു പേടി സ്വപ്‌നമാണ്. 

ഗസ്സയില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇസ്‌റാഈലിന് മറ്റൊരു വശത്തു വലിയ അലോസരമുണ്ടാക്കിയത് ഹിസ്ബുല്ലയായിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ ചെറിയ പൊട്ടലും ചീറ്റലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരുന്നു. ഹിസ്ബുല്ലയുടെ അസ്വാരസ്യം വളര്‍ന്ന് വലിയ യുദ്ധമുഖത്തേക്കെത്തിയിരിക്കുന്നു എന്നതാണ് പുതിയ സാഹചര്യം. പരിധികളില്ലാത്ത യുദ്ധമുണ്ടാകും എന്ന മുന്നറിയിപ്പ് ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറുല്ല നേരത്തെ തന്നെ നല്‍കിയിരുന്നു. വ്യാപകമായ പരിധികളില്ലാത്ത യുദ്ധത്തിലേക്ക് ഹിസ്ബുല്ല കടക്കുമെന്ന് ഹസന്‍ നസ്‌റുല്ല പറയുമ്പോള്‍ സ്വാഭാവികമായും വലിയ ആശങ്ക ഇസ്‌റാഈലിനും അമേരിക്കക്കുമുണ്ട്. അമേരിക്കയെയും ഇസ്‌റാഈലിനെയും സംബന്ധിച്ചിടത്തോളം ഹിസ്ബുല്ല എന്താണെന്ന് കൃത്യതയും വ്യക്തതയും ഇല്ല എന്നതുതന്നെയാണ് പ്രധാനം.


കഴിഞ്ഞ ദിവസം ഹൂതികള്‍ അയച്ച മിസൈല്‍ തെല്‍അവീവില്‍ പതിച്ചതിന്റെ ആഘാതവും ഇസ്‌റാഈലിന് വിട്ടു മാറിയിട്ടില്ല. ദീര്‍ഘകാല യുദ്ധത്തിന് സജ്ജമാണെന്നാണ് ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറും അറിയിച്ചിരിക്കുന്നത്. യമന്‍ ജനത ഫലസ്തീന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് നല്‍കിയ കത്തിലാണ് ഹമാസ് നേതാവ് ഇക്കാര്യം പ്രഖ്യാപിക്കുന്നത്. 

അതിനിടെ, ഇസ്‌റാഈല്‍ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ്. നുസ്‌റത്ത് ക്യാമ്പില്‍ കഴിഞ്ഞ 10 പേര്‍ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്ടൗണ്‍, ഷെയ്ഖ് റദ്‌വാന്‍ എന്നീ നഗരങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥ രാജ്യങ്ങള്‍ക്ക് പുതിയ നിര്‍ദേശം സമര്‍പ്പിച്ചതായും അതിന്‍മേല്‍ ആശയവിനിമയം തുടരുന്നതായും യു.എസ് സ്‌റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  2 days ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 days ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 days ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 days ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  2 days ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  2 days ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  2 days ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  2 days ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  2 days ago