HOME
DETAILS
MAL
കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
September 17 2024 | 13:09 PM
കാസര്‍കോട്: കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നബീസയുടെ മകന്‍ നാസറിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരന്‍ മജീദിന് പരുക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരുക്കേറ്റത്. ഗുരുതരമല്ല. നാസര്‍ മാനസിക രോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
Mother Murdered in Kasaragod -Son Arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."