സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്
ദുബൈ : മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിനു ഈ വര്ഷം എ ഐ സി സി ജനറൽ സെക്രട്ടറിയും പാർലമെന്റിനകത്തും പുറത്തും ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും മതേതര പൈതൃകത്തിന്റെ നിലനിൽപ്പിനും വേണ്ടി ശബ്ദിക്കുന്ന കെ സി വേണുഗോപാൽ എം.പി യെ തെരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോക്ടർ സി പി ബാവ ഹാജി , ജൂറി അംഗം പി എ സൽമാൻ ഇബ്രാഹിം , ദുബൈ കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ , ട്രഷറർ ഹംസ കാവിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 26 നു ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ വെച്ച് അവാർഡ് സമർപ്പിക്കും.എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.സി.എച്ച് മുഹമ്മദ് കോയ തന്റെ ജീവിതത്തിലൂടെ. നൽകിയ സന്ദേശം പൊതു ജനങ്ങളിലേക്കും , പുതു തലമുറക്കും പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി . മികച്ച ഭരണാധികാരി ,രാഷ്ട്രീയ നേതാവ് ,എഴുത്തുകാരൻ,പത്ര പ്രവർത്തകൻ,വിദ്യാഭ്യാസ പരിഷ്കർത്താവ്,സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ പ്രശോഭിക്കുമ്പോഴും സാധാരണക്കാരായ തൊഴിലാളികളുയും,പ്രയാസമനുഭവിക്കുന്നവരുടെയും ശബ്ദമാമാൻ സി.എച്ചിന് കഴിഞ്ഞു.മത സൗഹാർദ്ദം വളർത്തുന്നതിനും,പ്രശ്ന ബാധിത പ്രദേശങ്ങളിൽ സമാധാനത്തിൻ്സന്ദേശവാഹകൻ ആവാനും സി.എച്ച് ന് കഴിഞ്ഞു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹ ചര്യത്തിൽ സി എച്ച് നൽകിയ ജീവിത സന്ദേശം ചർച്ച ചെയ്യപ്പെടുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് .
മുൻ വർഷങ്ങളിൽ യഥാക്രമം എൻ കെ പ്രേമചന്ദ്രൻ എം പി ,സി പി ജോൺ , ഡോക്ടർ ശശി തരൂർ എം പി , ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ ;
സി പി ബാവ ഹാജി ( ജൂറി ചെയർമാൻ ),പി എ സൽമാൻ ഇബ്രാഹിം ( ജൂറി അംഗം )കെ പി മുഹമ്മദ് ( ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ),
സയ്യിദ് ജലീൽ മശ്ഹൂർ ( ജനറൽ സെക്രട്ടറി), ഹംസ കാവിൽ ( ട്രഷറർ ), ഭാരവാഹികളായ നജീബ് തച്ചംപൊയിൽ,തെക്കയിൽ മുഹമ്മദ്,മൊയ്തു അരൂർ,കെ.പി അബ്ദുൽവഹാബ്,ഷംസു മാത്തോട്ടം,
ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."