വല്ലങ്ങിയില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിലം നികത്തല്‍
നെന്മാറ: വല്ലങ്ങി വില്ലേജില്‍ വ്യാപകമായി നെല്‍വയല്‍ നീര്ത്തടനിയമങ്ങള്ക്കു പുല്ലു വില കല്പ്പിച്ചു റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിലം നികത്തി കെട്ടിടങ്ങള്‍ പണിയുന്നു.റിയല്‍ എസ്റ്റേറ്റ് ലോബിയും, വല്ലങ്ങി വില്ലേജിലെ ചില ഉദ്യോഗസ്ഥരും കൈകോര്‍ത്താണ് ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇതൊന്നും കാണാന്‍ ഗ്രാമ പഞ്ചായത്തു് അധികാരികളും,നെല്‍വയല്‍ നികത്തുന്നത് തടയാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തയാറായിട്ടില്ല.നെന്മാറ വല്ലങ്ങി വേല നടക്കുന്ന പാടശേഖരത്തിലെ സ്ഥലത്തുളള നെല്‍പ്പാടമാണ് നികത്തുന്നത്.
വിത്തനശേരി മുതല്‍ വല്ലങ്ങി ബൈപ്പാസ് അവസാനിക്കുന്ന റോഡിന്റെ അരികിലായി പത്തോളം സ്ഥലത്താണ് ഇപ്പോള്‍ നെല്‍വയല്‍ നീര്‍ത്തട നിയമത്തിനു വിരുദ്ധമായി മതില് കെട്ടിത്തിരിക്കലും,ഇരുപ്പൂവല്‍ നെല്‍പ്പാടത്തു മണ്ണിട്ടു നികത്തി കെട്ടിടങ്ങള്‍ പണിയുന്നത്. രസകരമായ സംഭവം അതല്ല, കലക്ടറുടെ സ്ക്വാഡ് സ്റ്റോപ്പ് മെമ്മോ നല്കിയ സ്ഥലത്തുവില്ലേജ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അവധി ദിവസമായ രണ്ടാംശനി, ഞായര്‍ ദിവസങ്ങളിലായിഒരു വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്ന് ഷെഡ് നിര്‍മിക്കുകയും ചെയ്തു. പിറ്റേന്ന് വീണ്ടും വില്ലേജുകാര്ഉടമക്ക് സ്റ്റോപ്പ് മെമ്മോ നല്കി നാടകം കളിച്ചു.വീട് വെക്കാന്‍ നികത്തിയ സ്ഥലം വിലകൊടുത്തുവാങ്ങിയ വിത്തനശേരിയിലെ ഒരു വീട്ടമ്മയെ കേസെടുത്തു. നികത്തിയ സ്ഥലം പഴയപടിയാക്കാന്‍ നോട്ടീസ് നല്കിയ റവന്യൂ അധികൃതര്‍ ഇപ്പോള്‍ പത്തോളം സ്ഥലത്തു് നികത്തല്‍ നടത്തുമ്പോഴും ഒന്നും മിണ്ടാതിരിക്കുന്നതില്‍ ദുരൂഹത ഉണ്ട്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും 'എര്‍ത്തു വാച്ച് കേരളാ' പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."