കൊലപാതകങ്ങളില്‍ മുന്നിട്ട് ബി.ജെ.പി ഭരിക്കുന്ന സംസ്ഥനങ്ങള്‍; ഒന്നാം സ്ഥാനം യു.പിക്ക്, രണ്ടാമത് ബിഹാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പുറത്തു വിട്ടതാണ് കണക്കുകള്‍. 2017 വര്‍ഷത്തെ കണക്കുകളാണ് എന്‍.സി.ആര്‍.ബി പുറത്തു വിട്ടത്. 2016നെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ 5.9 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2017ല്‍ 28,653 കൊലപാതക കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ അത് 30,450 ആയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍. യോഗിയുടെ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.4,324. നിതീഷ് കുമാറിന്റെ ബിഹാര്‍ രണ്ടാം സ്ഥനത്തും മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്. പരസ്പരമുള്ള തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ കൊലപാകങ്ങളാണ് ഏറ്രവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."