കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ആള്‍ക്കൂട്ട കൊലകളും മതവിദ്വേഷക്കൊലകളും ഇല്ല; സംഘ്പരിവാരം നടത്തിയ കൊലകളെ ഒഴിവാക്കിയുള്ള നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പട്ടിക വിവാദത്തില്‍
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലകളേയും മതവിദ്വേഷത്തിന്റെ പേരില്‍ നടത്തിയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തയാറാക്കിയ പട്ടിക വിവാദത്തില്‍. ആള്‍ക്കൂട്ട കൊലകള്‍, മതവുമായി ബന്ധപ്പെട്ട കൊലകള്‍, ഖാപ്പ് പഞ്ചായത്ത് ഉത്തരവിടുന്ന കൊലകള്‍, സ്വാധീനമുള്ള വ്യക്തികളുടെ താല്‍പര്യപ്രകാരം നടക്കുന്ന ദുരഭിമാനത്തിന്റെ പേരിലുള്‍പ്പെടെയുള്ള കൊലകള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് രാജ്യത്തൊട്ടാകെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ എന്‍.സി.ആര്‍.ബി തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. 2017ലെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിലധികം വൈകി 2019 ഒക്ടോബര്‍ മൂന്നാംവാരത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍, ദേശവിരുദ്ധ കുറ്റകൃത്യങ്ങള്‍ എന്നിവ മാറ്റിനിര്‍ത്തിയാല്‍ 2016ലെ റിപ്പോര്‍ട്ടിന്റെ പാറ്റേണില്‍ തന്നെയാണ് പുതിയ റിപ്പോര്‍ട്ടും.
എന്‍.സി.ആര്‍.ബി മുന്‍ ഡയറക്ടര്‍ ഇഷ് കുമാറിന്റെ കീഴില്‍ ഏജന്‍സി വിപുലമായ ഡാറ്റാ നവീകരണ പരിശീലനം ആരംഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ വിവരങ്ങളും തയാറായിരുന്നുവെന്നും എന്തുകൊണ്ട് ഇവ ഒഴിവാക്കപ്പെട്ടു എന്നത് എറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയൂവെന്നും ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് ആശ്ചര്യകരമാണെന്നും എന്‍.സി.ആര്‍.ബി ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള അടുത്തവര്‍ഷം നിരവധി ആള്‍ക്കൂട്ട കൊലകളാണ് റിപ്പോര്‍ട്ട്‌ചെയ്തിരുന്നത്. ഇത് കണക്കിലെടുത്ത് എന്‍.സി.ആര്‍.ബി ഇവ പ്രത്യേകം ഡാറ്റയുടെ ഭാഗമാക്കുകയായിരുന്നു. ഇത്തരത്തിലുള്ള വിവരശേഖരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സഹായകമാകും എന്ന് കണ്ടായിരുന്നു തീരുമാനം. എന്നാല്‍, ഇവ ഒഴിവാക്കിയാണ് ഡാറ്റ പ്രസിദ്ധീകരിച്ചത്.
2015- 16 കാലഘട്ടത്തില്‍ രാജ്യത്തുടനീളം നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള തീരുമാനം. ഈ വിവര ശേഖരണം ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നയങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അഭിപ്രായം. മോഷണം, കുട്ടികളെ കടത്തിക്കൊണ്ടു പോകല്‍, കന്നുകാലി കള്ളക്കടത്ത്, വര്‍ഗീയ കാരണങ്ങള്‍ എന്നിവമൂലം ആള്‍ക്കൂട്ട കൊലകള്‍ (മോബ് ലിഞ്ചിങ്) നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
2016 നെ അപേക്ഷിച്ച് രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ 30 ശതമാനം വര്‍ധനവുണ്ടായതായി പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, പൊതു സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 2016 ല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 6,986 ആയിരുന്നത് 2017 ല്‍ 9,013 ആയി ഉയര്‍ന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഹരിയാനയിലും (2,576) ഉത്തര്‍പ്രദേശിലും (2,055) ആണ്. അതേസമയം, ഈ രണ്ട് സംസ്ഥാനങ്ങളിലും ഇവയ്ക്ക് കാരണമായത് പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തി എന്ന കാരണത്താലാണ്.
രാജ്യദ്രോഹക്കുറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് അസമിലും (19) ഹരിയാനയിലും (13) ആണ്. ജമ്മു കശ്മീരില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ചെയ്തത്. ഛത്തിസ്ഗഡിലും അസം ഒഴികെയുള്ള എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും രാജ്യദ്രോഹക്കുറ്റങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ കൂടുതല്‍ അക്രമങ്ങളും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നാണ്- (652 കേസുകള്‍). വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധസംഘങ്ങള്‍ (421), മതവുമായി ബന്ധപ്പെട്ടവര്‍ (371) എന്നിവരാണ് തൊട്ടുപിന്നില്‍. സ്ത്രീത്വത്തെ അപമാനിക്കല്‍ 27.3 ശതമാനം, തട്ടിക്കൊണ്ടുപോകല്‍ 21 ശതമാനം, ബലാത്സംഗം 10.3 ശതമാനം എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും കണക്കുകള്‍.
NCRB leaves out data on lynchings, khap and religious killings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."