ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശിയില്ല: കടകമ്പള്ളി സുരേന്ദ്രന്
കോഴിക്കോട്: ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ലെന്ന് ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്നും എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ലെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."