ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കൈയാങ്കളി
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായതിനു പിറകെ ഇന്നലെ വീണ്ടും ചേര്‍ന്ന പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ കൈയാങ്കളിയും ബഹളവും അരങ്ങേറി.
ബുധനാഴ്ചയാണ് പാര്‍ലമെന്റില്‍ രാജപക്സെയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. പ്രമേയം അംഗീകരിച്ച സ്പീക്കര്‍ കാരു ജയസൂര്യ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ തിരിച്ചുവിളിച്ചു രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കണമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജപക്സെയെ പിന്തുണയ്ക്കുന്ന അംഗങ്ങള്‍ ബഹളംവച്ചതോടെ സഭ വ്യാഴാഴ്ച രാവിലെവരെ പിരിയുകയായിരുന്നു.
ഇന്നലെ രാവിലെ സഭ പുനരാരംഭിച്ചെങ്കിലും രാജപക്സെ പക്ഷം പ്രതിഷേധം തുടരുകയും സ്പീക്കരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതോടെ വീണ്ടും സഭ പിരിച്ചുവിട്ടു. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സിരിസേനയുടെ നടപടി ശ്രീലങ്കന്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിറകെയാണ് പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."