HOME
DETAILS
MAL
പൊതുമുതല്‍ നശിപ്പിച്ചവരെ കണ്ടെത്താന്‍ നിര്‍ദേശം
backup
November 15 2018 | 20:11 PM
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ജില്ലാ പൊലിസ് മേധാവികള്‍ക്കു നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം സംസ്ഥാന പൊലിസ് മേധാവിയെ അറിയിക്കണം. അക്രമവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്.ടി.സിക്ക് 1.25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി എം.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അക്രമങ്ങള്‍ നേരിടുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കണമെന്നും സര്‍ക്കാരിനോട് പൊലിസ് മേധാവി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."