ഫസല്‍ വധക്കേസ് പ്രതികള്‍ നിരപരാധികളെന്നു ഡിവൈ.എസ്.പി
കണ്ണൂര്‍: തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്നു കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍. പൊലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണു വിവാദ കേസ് സംബന്ധിച്ച ഡിവൈ.എസ്.പിയുടെ പ്രതികരണം. ഫസല്‍ കേസില്‍ നിലവിലുള്ള പ്രതികളല്ല കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞതു താനല്ല, ഹൈക്കോടതിയാണ്. കേസിലുണ്ടായ പുതിയ കണ്ടെത്തലുകള്‍ 12 വര്‍ഷം നീണ്ട ഗവേഷണങ്ങളുടെ ഫലമാണ്. ഈ കേസില്‍ പൊലിസ് കണ്ടെത്തല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരിക്കല്‍ സത്യം തെളിയും. പ്രതികള്‍ക്കു തൂക്കുകയര്‍ ലഭിക്കാവുന്ന കണ്ടെത്തലുകളാണു താനും സംഘവും കണ്ടെത്തിയത്. തന്റെ കൈയില്‍ ശാസ്ത്രീയ തെളിവുകളുണ്ട്. നിലവില്‍ പ്രതികളായി ചിത്രീകരിച്ച ഇരകള്‍ക്കു നീതി ലഭിക്കാന്‍ നിലവിലെ നീതിന്യായ വ്യവസ്ഥ പര്യാപ്തമാണോയെന്നു സംശയമുളവാക്കുന്നതാണു പുതിയ സംഭവങ്ങള്‍.
സംഘടിതമായി ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലവിളി നടത്തുകയാണ്. ഇവര്‍ പൊലിസ് ഉദ്യോഗസ്ഥരെ അഴിയെണ്ണിക്കുമെന്നു പറയുന്നുണ്ട്. അഴിയെണ്ണിക്കാനുള്ള പല പരിപാടികളും പിന്നില്‍ നടക്കുന്നുണ്ടെന്ന് അറിയാമെന്നും സദാനന്ദന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."