മാറഞ്ചേരി സുറൂര്‍ തിരോധാനം: പൊതുജനങ്ങളുടെ സഹകരണം തേടി പൊലിസ്
മാറഞ്ചേരി: പതിനേഴ് വര്‍ഷമായിട്ടും ചുരുള്‍ നിവരാത്ത മാറഞ്ചേരിയിലെ സുറൂര്‍ തിരോധാനത്തിന്റെ കേസ് അന്വേഷണത്തിന് പൊതുജനങ്ങളുടെ സഹകരണം തേടി പൊലിസ്. കേസിനെ പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് രഹസ്യമായി കൈമാറാന്‍ മാറഞ്ചേരിയില്‍ പെട്ടി സ്ഥാപിച്ചിരിക്കുകയാണ്. ആഴ്ചയിലൊരിക്കല്‍ പെട്ടി തുറന്നു വിവരങ്ങള്‍ ശേഖരിക്കുമെന്നു പോലീസ് പറഞ്ഞു. 2001ല്‍ സുറൂറിനെ കാണാതായതിനു ശേഷം മാറാടി കായലില്‍ കണ്ടെത്തിയ മൃതദേഹം സുറൂറിന്റേതാണ് എന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാല്‍ ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കണ്ടെണ്ടത്തിയ മൃതദേഹം സുറൂറിന്റേതല്ലെന്നും തെളിഞ്ഞു. ആ സമയത് കാണാതായ തമിഴ്നാട്ടുകാരന്റേതാണ് മൃതദേഹം എന്ന നിഗമനത്തില്‍ പോലീസ് പിന്നീട് എത്തുകയായിരുന്നു. ഇപ്പോള്‍ അന്വേഷണ സംഘം സുറൂറിന്റെ തിരോധാനവും ആ സമയത്ത് നടന്ന രണ്ട@ു പേരുടെ മരണവും അന്വേഷിക്കുന്നു@ണ്ട്. ഈ കേസില്‍ വിവരങ്ങള്‍ നല്കാന് പൊതുജനങ്ങള്‍ മടിക്കുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്ക് പോലീസിനെ വിവരങ്ങള്‍ രഹസ്യമായി അറിയിക്കാന്‍ സൗകര്യം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."