സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നെന്ന് മൊഴി
കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് സിലി -ഷാജു ദമ്പതികളുടെ മകന് പൊലിസിനു മൊഴി നല്കി.
കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിക്കെതിരായ നിര്‍ണായക മൊഴിയാണിത്. ഒരു ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് സിലിയുടെ മകന്റെ മൊഴി. ജോളി പറഞ്ഞത് കളവാണെന്നും കല്യാണ ഹാളില്‍ നിന്നല്ല ജോളിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് അമ്മ ഒടുവില്‍ ഭക്ഷണം കഴിച്ചതെന്നും മൊഴിയില്‍ പറയുന്നു.
സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കിയതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലര്‍ത്തിയത്. സിലിയുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം ജോളിയാണ് ഏറ്റുവാങ്ങിയതെന്ന് ആശുപത്രി രേഖയിലുണ്ട്. ഈ സ്വര്‍ണം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്വര്‍ണം കണ്ടെത്തുന്നതിനായി ജോളിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോവാനും സാധ്യതയുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യയാണ് സിലി. ഇരുവരുടെയും ഇളയമകള്‍ അല്‍ഫൈനെയും ജോളി കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."