അഴിമതിവിരുദ്ധ സമിതി മീതി വാര്‍ഡ് സന്ദര്‍ശിച്ചു
വെള്ളറട: അഴിമതി വിരുദ്ധ ജനകീയ സമിതി വെള്ളറടയിലെ മീതി വാര്‍ഡ് സന്ദര്‍ശിച്ച് പട്ടം കിട്ടാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ആന്റി കറപ്ഷന്‍ പീപിള്‍സ് മൂവ്മെന്റ് പ്രസിഡന്റ് എം.ആര് രാജേന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സാം കുട്ടിയുമായി ബന്ധപ്പെട്ട പരിസരത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും മുമ്പു പട്ടയവും കരതീരുവയും ഉണ്ടായിരുന്നതായി സമിതി കണ്ടെത്തി. റീസര്‍വേ എന്ന മഹാമാരി കര്‍ഷകരുടെ സ്വന്തം പറമ്പുകളെ സര്‍ക്കാര്‍ തരിശാക്കി മാറ്റുകയായിരുന്നു. അന്ന് റീസര്‍വേ നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നു സമിതി അറിയിച്ചു. കോവില്ലൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അഡ്വ. എം.ആര് രവീന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജ്മോഹന്‍ അധ്യക്ഷതവ വഹിച്ചു. മറ്റു ഭാരവാഹികളായ അയ്യപ്പന് നായര്‍, ആര്. എസ് നായര്‍, വേണുഗോപാലന്‍ പിള്ള, എ.കെ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."