ജാമ്യത്തിലിറങ്ങിയ പോക്സോ പ്രതി സമാന കേസില്‍ വീണ്ടും അറസ്റ്റില്‍
പനമരം: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാന കേസില്‍ വീണ്ടും അറസ്റ്റില്‍. മീനങ്ങാടി മുതിരോട്ട്കുന്ന് പുറകാടി സുബൈര്‍ എന്ന സുബിറി (30)നെയാണ് പനമരം പൊലിസ് അറസ്റ്റ് ചെയ്തത്. ഇതിന് മുന്‍പ് 10 വയസുള്ള ഒരു വിദ്യാര്‍ഥിയെ പിഡിപ്പിച്ച കേസില്‍ 55 ദിവസം ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ പ്രാകാരം മീനങ്ങാടി സ്റ്റേഷനില്‍ ഒപ്പിട്ട് തിരിച്ച് മാനന്തവാടി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങവെ പനമരത്ത് എത്തിയപ്പോള്‍ സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ഥിനികളോട് മാനന്തവാടിയിലേക്കുള്ള വഴി ചോദിക്കുകയും വിജയനമായ സ്ഥലമായതിനാല്‍ പ്രതി കുട്ടികളെ കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് കേസ്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടെയെത്തിയെങ്കിലും പ്രതി മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് സംഭവം. രക്ഷിതാക്കള്‍ പനമരം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് വിദ്യാര്‍ഥിനികള്‍ പൊലിസിനോട് പറഞ്ഞു. പനമരത്ത പെട്രോള്‍ പമ്പിലെ സിസി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മാനന്തവാടി ഒരു പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ രാംകുമാര്‍, എ.എസ്.ഐ റോയിച്ചന്, സി.പി.ഒ വിബിന്, സി.പി.ഒ ബിനോയി, മെര്വിന് എന്നിവരുടെ നേതൃത്യത്തിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ട് വന്ന പ്രതിയെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് കോടതിയിലേത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."