HOME
DETAILS
MAL
കര്‍ഷകന്റെ ആത്മഹത്യ: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
backup
June 23 2017 | 05:06 AM
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാരിന് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്.
നടപടിക്രമങ്ങളില്‍ അനാവശ്യമായ കാലതാമസം വരുത്തി. വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജോയിയുടെ മരണത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ പ്രതിയാക്കാതെ പേരാമ്പ്ര പൊലിസ് കേസെടുത്തു. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."