ഇരിട്ടി പുതിയപാലം നിര്‍മാണം; പൈലിങ് രണ്ട് ദിവസത്തിനകം ആരംഭിക്കും
ഇരിട്ടി: തലശ്ശേരി വളവുപാറ റോഡിലെ എറ്റവും വലിയ പാലമായ ഇരിട്ടിയില്‍ നിര്‍മിക്കുന്ന പുതിയപാലത്തിന്റെ അവസനത്തെ തൂണിന്റെ പൈലിങ് രണ്ടു ദിവസത്തിനകം തുടങ്ങും.
പാലത്തിന്റെ പായം പഞ്ചായത്തിന്റെ കീഴിലുള്ള ഭാഗത്ത് പുഴയില്‍ നിര്‍മിക്കേണ്ട തൂണിന്റെ പൈലിങ്ങാണ് ആരംഭിക്കുന്നത്. ഇതിനായുള്ള പുഴയില്‍ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയായി.
നാലു തൂണുകളിലായി നിര്‍മിക്കുന്ന പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുണ്ടാവുക. പാലത്തിന്റെ ടെസ്റ്റ് പൈലിങ് മലവെള്ളത്തില്‍ ഒലിച്ചുപോയതിനെത്തുടര്‍ന്നാണ് പാലം നിര്‍മാണം വൈകിയത്.
കെ.എസ്.ടി.പി റോഡിന്റെയും പാലത്തിന്റെയും കരാര്‍ കാലവാധി തീരാന്‍ ഒരുമാസംമേ ബാക്കിയുള്ളൂ. 52 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തില്‍ 75 ശതമാനത്തിലധികം പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി.
നാല് പൈലിങ്ങോടുകൂടി തൂണുകള്‍ നിര്‍മിക്കാനായിരുന്നു ആദ്യതീരുമാനം. ടെസ്റ്റ് പൈലിങ് ഒഴുകിപ്പോയതിനെത്തുടര്‍ന്ന് പാലം നിര്‍മാണ വിദഗ്ധര്‍ പ്രദേശം സന്ദര്‍ശിച്ച് പൈലിങ്ങിന്റെ ആഴവും എണ്ണവും കൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ടുമാസത്തിനകം പൈലിങ് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കരാര്‍ കമ്പനിയുടെ നേതൃത്യത്തില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."