രാജകുടുംബത്തിലെ ആരും രാജാവാകാന്‍ ആഗ്രഹിക്കുന്നില്ല, അത് ഭാരിച്ച ഉത്തവാദിത്വം- ഹാരി രാജകുമാരന്
ലണ്ടന്‍: രാജാവാകുക എന്നത് കഠിനമായ ജോലിയാണ്. ഭാവി രാജാവാകുന്നതും എന്തിനേറെ രാജകുടുംബത്തില്‍ ജനിക്കുന്നത് തന്നെ കഠിനമായ ജോലിയാണ്- ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെതാണ് പ്രതികരണം. താനുള്‍പ്പെട്ട രാജകുടുംബാംഗങ്ങള്‍ ആരും ബ്രിട്ടന്റെ രാജാവാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിരാജകുമാരന് അഭിമുഖത്തില്‍ വ്യക്തമാക്കി.
രാജകുടുംബത്തില്‍ രാജാവോ രാജ്ഞിയോ ആകാന്‍ ആര്‍ക്കും താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞങ്ങള്‍ ശരിയായ സമയത്ത് ഞങ്ങളുടെ കടമ നിര്‍വഹിക്കുമെന്നും ഹാരി പറഞ്ഞു.
ബ്രിട്ടീഷ് രാജഭരണം ആധുനികവത്കരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങളുടെ സ്വന്തം താത്പര്യത്തിനല്ലെന്നും ജനങ്ങളുടെ നന്മക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ കൗമാരത്തിലുണ്ടായ മാതാവിന്റെ വിയോഗത്തെ കുറിച്ചും ഹാരി അഭിമുഖത്തില്‍ അനുസ്മരിച്ചു. മാതാവിന്റെ ശവപേടകത്തിന്റെ പിന്നാലെ പോകുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് തന്നെ നോക്കിയിരുന്നത്. അതിലേറെ പേര് ടെലിവിഷനിലൂടെയും കണ്ടുകൊണ്ടിരുന്നു. എന്നാല്‍ ഇന്നാണെങ്കില്‍ അങ്ങിനെയുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1997ലാണ് ഒരു കാറപകടത്തില്‍ അമ്മ ഡയാന രാജകുമാരി മരിച്ചത്. അന്ന്12 വയസായിരുന്നു ഹാരിയുടെ പ്രായം.
സാധാരണ ജീവിതം നയിക്കാനും ജനസേവനം നടത്താനുമാണ് തന്റെ ആഗ്രഹമെന്നും 32കാരനായ ഹാരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."