സി.എസ്.ഇ. ഡയറക്ടർക്ക് സ്വീകരണം നൽകി
ജിദ്ദ: ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാത്ഥി സംഘടന ഹാദിയയുടെ സാമൂഹിക ശാക്തീകരണ സംരഭമായ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് (സി.എസ്.ഇ.) ഡയറക്ടർ അബൂബക്കർ ഹുദവി കരുവാരകുണ്ടിനു സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ കമ്മിറ്റി സ്വീകരണം നൽകി.
സമസ്തയുടെയും പോഷക സംഘടനകളുടെയും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ കേരളീയ മുസ്ലിംകൾ ആർജിച്ചെടുത്ത നവോത്ഥാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റ ഭാഗമായി സി.എസ്.ഇ. നടത്തി വരുന്ന കർമ്മ പദ്ധതികൾ വിജയം കാണുന്നതിന്റെ നേർ ചിത്രങ്ങൾ അദ്ദേഹം വിശദീകരിച്ചു.
കലുഷിതമായ വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് കേരളീയരായ നമ്മുടെ ബാധ്യതയാണെന്നും അതിനായി സമസ്തയുടെ ആശീർവാദത്തോടെ ഹാദിയയുടെ കീഴിൽ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഓരോരുത്തരുടെയും നിസ്സീമമായ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദാറുസ്സലാം ഓസിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ് ഐ സി പ്രസിഡണ്ട് സയ്യിദ് അൻവർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എസ് ഐ.സി സഊദി നാഷണല് പ്രസിഡണ്ട് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ബാഖവി ഊരകം, മുജീബ് റഹ്മാനി മൊറയൂർ, ഉസ്മാൻ എടത്തിൽ, എൻ.പി, അബുബക്കർ ഹാജി കൊണ്ടോട്ടി, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, അബ്ദുൽ ജബ്ബാർ ഹുദവി പ്രസംഗിച്ചു. സുഹൈൽ ഹുദവി സ്വാഗതവും എം.എ.കോയ ഹാജി മൂന്നിയൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."