സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച ദോഹയിലെ തുമാമയില്‍
ദോഹ: 17ാ മത് സൗജന്യ ഏഷ്യന്‍ മെഡിക്കല്‍ കേമ്പ് ഒക്ടോബര്‍ 25നു വെള്ളിയാഴ്ച ദോഹയിലെ തുമാമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കാലത്ത് ഏഴ് മണി മുതല്‍ ആരംഭിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ ഉല്‍ഘാടനം ചെയ്യും. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ കമ്മൂണിററി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
2002ല്‍ ആരംഭിച്ച മെഡിക്കല്‍ കേമ്പ് 16 വര്‍ഷങ്ങള്‍ വീജയകരമായി നടത്തി ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പ്രശംസ പിടിച്ചു പറ്റിയതായി സംഘാടകരായ സി.ഐ.സി പ്രസിഡണ്ട് കെ.സി. അബ്ദുല്‍ലത്തീഫ് അറിയിച്ചു.
2000 റിയാലില്‍ താഴെ മാസ വരുമാനമുള്ള ഏഷ്യന്‍ തൊഴിലാളികള്‍ക്കായി മുന്‍കൂട്ടി പേര്‍ റജിസ്‌ററര്‍ ചെയ്തു നടത്തുന്ന കേമ്പില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നു വെന്നതാണ് പ്രത്യേകത. ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി, ഇ.എന്‍.ടി, നേത്രൃരോഗം, ഫിസിയോതെറാപ്പി, തുടങ്ങി വിവിധ വീഭാഗങ്ങളില്‍ 200 ഓളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. രക്തദാന സൗകര്യത്തിനു പുറമെ അവയവദാനത്തിലുള്ള റജിസ്‌ടേഷന്‍ സൗകര്യവും കേമ്പിലുണ്ടുവും. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഇ.സി.ജി, അള്‍ട്രാസൗണ്ട്, മൂത്രപരിശോധന, ഔാഡിയോമെട്രിക്, ഓറല്‍ ചെക്കപ്പ് തുടങ്ങിയ പരിശോധനകളും കേമ്പില്‍ നടത്തും..
ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കേര്‍ കോര്‍പ്പറേഷന്‍, എന്നവയുടെ സഹകരണത്തോടെ നടക്കുന്ന കേമ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഉരീദൂവാണ്.ഹോട്ടല്‍ റൊട്ടാനാ ഓറിക്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഓപ്പറേററിംഗ്ു മേധാവി ഡോ. സാമിയ അബ്ദുല്ല, തുമാമ പ്രാഥമിക അരോഗ്യ കേന്ദ്രം മേധാവി ഡോ. ഹമാദി അല്‍ ഹാല്‍, ഉന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് വൈ. പ്രസീഡണ്ട് ഡോ. ബീജു ഗഫൂര്‍, മെഡിക്കല്‍ കേമ്പ് കണ്‍വിനര്‍ അബ്ദുല്‍ ജലീല്‍, മീഡിയാ കണ്‍വീനര്‍ റഹീം ഓമശ്ശേരി എന്നവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."