കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവം: ക്രൈം ബാഞ്ച് കേസെടുത്തു
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഉത്തരക്കടലാസുകള്‍ ചോര്‍ന്നത് സര്‍വ്വലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്ണ ക്യാംപില്‍ നിന്നാണെന്നാണ് വിവരം.
2016, 2017, 2018 വര്‍ഷത്തെ 45 ഉത്തരകടലാസുകള്‍ ചോര്‍ന്നുവെന്ന് രജിസ്ട്രാര്‍ പരാതിയില്‍ പറയുന്നു. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഏറെ വിവാദമായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടത്തിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസും ക്രൈം ബ്രാഞ്ചിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."