സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
ഇൗരാറ്റുപേട്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കഴിഞ്ഞ ബജറ്റിലാണ് ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് .
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിനായി പ്രീമിയം തുകയായി 300 രൂപ എല്ലാ മാസവും ശമ്പളത്തില്‍ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പ്രായപരിധി ഉണ്ടാകില്ല. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും ഏതു പ്രായം വരെയും പരിരക്ഷ ലഭിക്കും.
ഇതേസമയം, മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതു വരെയായിരിക്കും പരിരക്ഷ. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍ക്ക് പ്രായപരിധി ഉണ്ടാകില്ല. പ്രസവത്തിനുള്ള ചെലവുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനിക്കുന്ന കുഞ്ഞിനു നടപ്പുവര്‍ഷം മുഴുവന്‍ പദ്ധതിയുടെ ആനുകൂല്യം കിട്ടും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭിക്കും. ഇടയ്ക്കുവച്ചു സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ ഒരു വര്‍ഷത്തെ പ്രീമിയം തുക മുഴുവന്‍ അടച്ചു പദ്ധതിയില്‍ ചേരാം. അലവന്‍സ് ഇല്ലാത്ത നീണ്ട അവധി എടുക്കുന്നവര്‍ക്ക് അവധികാലയളവിലെ പ്രീമിയം കൂടി മുന്‍കൂട്ടി അടയ്ക്കാം.
സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസത്തിനുള്ളില്‍ അപേക്ഷ ഹാജരാക്കി പദ്ധതിയുടെ ഭാഗമാകാം. അപേക്ഷ നല്‍കാത്തവര്‍ക്കു തൊട്ടടുത്ത വര്‍ഷമേ പദ്ധതിയില്‍ അംഗമാകാനാകു. പെന്‍ഷന്‍കാര്‍ അപേക്ഷ തൊട്ടടുത്ത ട്രഷറിയില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."