HOME
DETAILS

കാട്ടേരിക്കുളത്തില്‍ കൈയേറ്റം: കര്‍ഷകരും പ്രദേശവാസികളും ദുരിതത്തില്‍

  
backup
November 16 2018 | 06:11 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88

ചിററൂര്‍: നല്ലേപ്പിള്ളി പഞ്ചായത്തിലെ വാക്കിനിച്ചള്ളയിലെ പ്രധാന ജലസ്രോതസായ കാട്ടേരിക്കുളത്തെ അധികൃതര്‍ അവഗണിക്കുന്നു. ഇത് ബാധിക്കപ്പെടുന്നത് കര്‍ഷകരേയും പ്രദേശവാസികളേയുമാണ്. മൂന്നര ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന കാട്ടേരി ഇന്ന് സമീപവാസികളുടെ കൈയേറ്റം കാരണം ഒരേക്കറോളം നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു. ഇത് അളന്നുതിട്ടപ്പെടുത്തി തിരിച്ചുപിടിക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് പ്രളയം കാട്ടേരിയുടെ ബണ്ട് തകര്‍ത്തത്.
ഇന്ന് ഈ കുളത്തില്‍ ഒരുതുള്ളി വെള്ളമില്ല. ഇപ്പോള്‍ കാട്ടേരി പാഴ്‌ച്ചെടികള്‍ നിറഞ്ഞ് കാടുപിടിച്ച് കിടക്കുകയാണ്. രണ്ടാംവിള നെല്‍ക്കൃഷിക്കൊരുങ്ങുന്ന കര്‍ഷകര്‍ ആശങ്കയിലാണ്. കുന്നങ്കാട്ടുപതി പ്രധാനകനാലിന്റെ ബ്രാഞ്ച് കനാലുകളായ ഏച്ചുമേനോന്‍ കനാലിന്റെയും കണക്കമ്പാറ കനാലിന്റെയും വാലറ്റ പ്രദേശമായ വാക്കിനിച്ചള്ളയിലേക്ക് കനാല്‍ വെള്ളവും ലഭിക്കാറില്ല. കുളത്തില്‍ വള്ളമുണ്ടായിരുന്നെങ്കില്‍ താഴ്ഭാഗത്തുള്ള 80 ഏക്കറിലധികം നെല്‍പ്പാടങ്ങളില്‍ സുഭിക്ഷമായി കൃഷിയിറക്കാമായിരുന്നെന്ന് കര്‍ഷകര്‍പറയുന്നു. പ്രളയത്തില്‍ ഏരിയുടെ ബണ്ട് തകര്‍ന്നതിനു കാരണം രണ്ടുവര്‍ഷം മുന്‍പ് സ്ഥാപിച്ച സൂയിസ് വാള്‍വാണ്. ഈ വാള്‍വ് സ്ഥാപിച്ചതിലെ അശാസ്ത്രീയത അന്നുതന്നെ കര്‍ഷകര്‍ ചൂണ്ടികാണിച്ചിരുന്നതുമായിരുന്നു. എന്നാല്‍ അത് ശരിയായ രീതിയില്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയാറായില്ല. കുളം വറ്റിയതോടെ സമീപത്തെ ശുദ്ധജല സ്രോതസുകളുടെയും സ്ഥതി അവതാളത്തിലാണ്. വേനലായാല്‍ പ്രദേശത്തെ കൂടുതല്‍ ശുദ്ധജല സ്രോതസുകള്‍ വറ്റിവരളുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാട്ടേരിയുടെ കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിക്കാന്‍ കുളം അളന്നുതിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംരക്ഷണച്ചുമതലയുള്ള പഞ്ചായത്തിന് ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കൈയേറ്റം കാരണം കുളത്തില്‍ വെള്ളത്തിന്റെ സംഭരണ ശേഷിയും കുറഞ്ഞിട്ടുണ്ട്. എത്രയുംപെട്ടന്ന് അധികൃതര്‍ ഇടപെട്ട് കാട്ടേരിയുടെ കൈയേറ്റം ഒഴിപ്പിക്കാനും, കുളത്തിന്റെ തകര്‍ന്ന ഭാഗം നന്നാക്കി വെള്ളം സംഭരിക്കിക്കാനുമുള്ള സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago