തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധം; ബി.ജെ.പിയുടേത് പ്രാകൃത പ്രതിഷേധമെന്നും ദേവസ്വം മന്ത്രി
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോണ്‍ഗ്രസും ബി.ജെ.പിയും പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകും. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വിമാനത്താവളത്തില്‍ നടക്കുന്നതു പ്രാകൃത പ്രതിഷേധമാണ്. അവരോടു മടങ്ങിപ്പോകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി നിലയ്ക്കലില്വച്ചു കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായിയെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ഇപ്പോള്‍ ബി.ജെ.പിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് തൃപ്തി ദേശായിയെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് കൊടുക്കുക, 12 വര്‍ഷം നിയമയുദ്ധം നടത്തുക എന്നിട്ട് വിധി വാങ്ങുക എന്നിട്ട് ആവിധിയുടെ പേരില്‍ ജനങ്ങളെ തെരുവിലിറക്കുക. സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന സര്‍ക്കാരിനോട് ആവശ്യപ്പെടുക. ഇതാണ് നടക്കുന്നത്. അതിന്റെ കൂടി ഭാഗമാണോ ഈ തൃപ്തി ദേശായിയുടെ വരവ് എന്ന സംശയം പോലും എനിക്കുണ്ട് കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."